Showing posts with label Special Story. Show all posts
Showing posts with label Special Story. Show all posts

ഹിമായത്തിലെ പൊന്നോണം വരവായി....

No comments
ഹിമായത്തിലെ പൊന്നോണം വരവായി

ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ ഓണാഘോഷ പരിപാടികൾ ഇത്തവണ പൊടിപൊടിക്കും.....

കഴിഞ്ഞ  രണ്ടുവർഷത്തോളമായി വിദ്യാലയങ്ങളിൽ ഓണാഘോഷ പരിപാടികളോ കൂടിച്ചേരലുകളുടെ ഒന്നും തന്നെ ഉണ്ടായിരുന്നില്ല...
എല്ലാം തന്നെ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ എല്ലാം തന്നെ ചെറിയ രീതിയിൽ മങ്ങിയ നിലയിലായിരുന്നു....

എന്നാൽ വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും മറ്റു സ്കൂളിലെ അധ്യാപകർക്കും ഇനി ആഘോഷത്തിന്റെ നാളുകളാണ്.... പൊന്നോണം വരവായി....
ഓണപരിപാടികൾ ഹിമായതുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ വളരെ ആഘോഷത്തോടുകൂടി ആയിരിക്കും....
പൂക്കൾ മത്സരങ്ങളും കമ്പവലി മത്സരങ്ങളും കൂടാതെ മ്യൂസിക് ചെയർ തുടങ്ങി വിവിധ ഇനം കലാപരിപാടികളോട് കൂടിയാണ് ഇത്തവണത്തെ ആഘോഷം..

മാത്രവുമല്ല ഒന്നു മുതൽ 12 വരെ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് മധുര പലഹാരങ്ങളും പായസവിതരണവും ഉണ്ട്....
ഓണം എന്നത് കേരളത്തിലെ ദേശീയ ഒരു ഉത്സവം തന്നെയാണ്.....
അത് ആഘോഷിക്കുക തന്നെ ചെയ്യും വളരെ മനോഹരമായി......
         ഫൈസൽ പെരുവയൽ

ജീവിതത്തിൽ നമ്മുടെ ഉള്ളിലെ പ്രതീക്ഷയുടെ വെളിച്ചം അണയരുത്.....

No comments
ജീവിതത്തിൽ നിങ്ങൾ ഒറ്റക്കായി എന്നുള്ള ഒരു തോന്നൽ നിങ്ങൾക്കുണ്ടോ...?
നിങ്ങളോട് ആരും കൂട്ടുകൂടുന്നില്ലെ...?
ഒറ്റക്കായി എന്നുള്ള ഒരു തോന്നൽ മനസ്സിൽ അലയടിക്കുന്നു... ഇന്ന് ഇൻഫർമേഷൻ ടെക്നോളജിയുടെ കാലഘട്ടം ആയതുകൊണ്ട് തന്നെ എല്ലാവരും മൊബൈലിൽ കുത്തി കളിക്കുകയാണ്.. ആർക്കും തന്നെ സമയമില്ല സ്വന്തം സുഹൃത്തുക്കളോടും ബന്ധുക്കളോടും മറ്റു അയൽപക്കക്കാരോട് പോലും ഒന്ന് പുഞ്ചിരിക്കാനോ കുശലം പറയാനോ സമയം കണ്ടെത്താൻ കഴിയുന്നില്ല.
ഇന്ന് വിവാഹ ചടങ്ങുകളിലാണെങ്കിലും മരണവീടുകളിലാ ണെങ്കിലും അവിടെയെല്ലാം തന്നെ മൊബൈൽ കുത്തി കളിക്കുന്നത് നാം സർവ്വസാധാരണമായി കാണുന്ന ഒരു കാഴ്ച തന്നെയാണ്..
 വേഷവിധാനം നോക്കി ആരെയും വിലയിരുത്തരുത്... ഒരുപക്ഷേ നമ്മൾ ആരും അറിയാത്ത ചില കഴിവുകൾ ചിലർക്ക്  ഉണ്ടായേക്കാം.. അത്തരം കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം സമൂഹത്തിൽ നിരുത്സാഹപ്പെടുത്തുകയും അത്തരം കഴിവുള്ളവരെ അടിച്ചമർത്തുകയും ചെയ്യുന്ന രീതിയാണ് ഇന്ന് നാം സർവ്വസാധാരണമായി സമൂഹത്തിൽ കണ്ടുവരുന്നത് ... എന്നാൽ മറ്റു ചില അത്തരം കഴിവുകളെ കണ്ടെത്തി അവരെ മാക്സിമം സപ്പോർട്ട് ചെയ്തു സമൂഹത്തിലേക്ക് കൈ പിടിച്ചു ഉയർത്താൻ വേണ്ടി ശ്രമം നടത്തുന്നവരും ഉണ്ട്....
ജീവിതത്തിൽ പല തരത്തിലുള്ള കൈപ്പേറിയ അനുഭവങ്ങളും ഓരോരുത്തർക്കും പങ്കുവെക്കാൻ ഉണ്ട്.. അതിൽ ചിലതെങ്കിലും മധുരിക്കുന്ന ഓർമ്മകൾ ബാക്കിനിൽക്കുന്നുതും ഉണ്ടാവാം..
ജീവിതത്തിൽ നമ്മുടെ ഉള്ളിലെ പ്രതീക്ഷയുടെ വെളിച്ചം അണയരുത്.. ഉണ്ടാകും ആരെങ്കിലും കൈപിടിച്ചുയർത്താൻ.. എല്ലാം നഷ്ടപ്പെട്ടു എന്ന് കരുതുന്നിടത്തല്ല എല്ലാം വീണ്ടെടുക്കാൻ സാധിക്കും എന്ന് തീരുമാനിക്കുന്നിടത്താണ് നമ്മുടെ വിജയം.. വാതിലുകൾ അടഞ്ഞിട്ടില്ല..
     ലേഖനം ഫൈസൽ പെരുവയൽ

യുവതലമുറയിലെ കലാപ്രതിഭകളെ അടിച്ചമർത്തരുത്.....

No comments
യുവതലമുറയിലെ കലാപ്രതിഭകളെ അടിച്ചമർത്തരുത്.....

ഇന്ന് സമൂഹത്തിൽ ഒരുപാട് നല്ല കഴിവുകൾ ഉള്ള യുവതലമുറകൾ ഉണ്ട്. അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം ഇന്ന് സമൂഹത്തിൽ നാം സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു പ്രവണതയാണ് നിരുത്സാഹപ്പെടുത്തുക എന്നുള്ളത്...
ഒരു കാരണവശാലും അവരെ സമൂഹത്തിൽ അറിയപ്പെടുന്ന രീതിയിലേക്ക് മാറാൻ അവസരം കൊടുക്കില്ല.. അതിനായി ഇറങ്ങി തിരിച്ചവരെ നമുക്ക് ഇന്ന് കാണാൻ കഴിയും....
അത്തരം കലാപ്രതിഭകളെ നിരുത്സാഹപ്പെടുത്തിയും, ഏതെങ്കിലും പ്ലാറ്റ്ഫോമിലൂടെ അവരുടെ കലകൾ ആവിഷ്കരിച്ചു  വന്നാൽ പോസിറ്റീവ് ആയി കാണാതെ എല്ലാറ്റിനും നെഗറ്റീവ് ആയി കാണുന്ന ഒരു കൂട്ടം യുവാക്കളും നമ്മുടെ ഇടയിൽ ഒക്കെ ഉണ്ട്...
 ഒരു നിലക്കും അവരെ സമൂഹത്തിൽ അറിയപ്പെടുന്ന രീതിയിലേക്ക് മാറ്റിയെടുക്കാൻ കഴിയാത്ത വിധം ചങ്ങല കൊണ്ട് മുറുക്കി കെട്ടി കൊണ്ടിരിക്കുന്നു..
ഇന്നത്തെ കാലഘട്ടം അങ്ങനെയാണ്..
ഒരുപാട് കഴിവുകളുള്ള യുവതലമുറ ഇന്ന് സമൂഹത്തിൽ ഉണ്ട്.. അത്തരം കഴിവുകളെ മാക്സിമം പ്രോത്സാഹനം ചെയ്തുകൊണ്ട് അവരെ സമൂഹത്തിന്റെ ഉന്നതിയിൽ എത്തിക്കുന്നതിന് പകരം നിരുത്സാഹപ്പെടുത്തി അടിച്ചമർത്താൻ പറ്റുമോ.....

ചിത്രം വരയ്ക്കാൻ കഴിവുള്ളവർ, പാടാൻ കഴിവുള്ളവർ, ലേഖനങ്ങൾ എഴുതുന്നവർ, എന്നിങ്ങനെ പോകുന്ന നീണ്ട നിര തന്നെയുണ്ട്... കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം സമൂഹത്തിൽ ഒരു കാരണവശാലും അറിയപ്പെടാത്ത രീതിയിലേക്ക് മാറ്റിയെടുക്കുന്ന  രീതിയിൽ പുറന്തള്ളപ്പെട്ടു കൊണ്ടിരിക്കുന്നു... കലയെ സ്നേഹിക്കുന്നവരെയും അത്തരം കഴിവുള്ളവരെയും നാം ഓരോരുത്തരും തേടിപ്പിടിച്ചുകൊണ്ട് അവർക്ക് വേണ്ടതായ രീതിയിൽ പ്രോത്സാഹനങ്ങൾ നൽകി സമൂഹത്തിൻറെ ഉന്നതിയിൽ എത്തിക്കാൻ നാം ഓരോരുത്തരും ശ്രദ്ധിക്കണം.. 
അത് നമ്മുടെ കടമയാണ്..
ഒരുപക്ഷേ നമുക്ക് അത്തരം കഴിവുകൾ ഉണ്ടായി എന്നുവരില്ല..
പക്ഷേ അത്തരം കഴിവുകൾ ഉള്ള യുവതലമുറയെ നമ്മളാൽ കഴിയുന്ന വിധം പ്രോത്സാഹനങ്ങൾ നൽകുക അവർക്ക് വേണ്ടതായി രീതിയിൽ മാക്സിമം സപ്പോർട്ട് നൽകുക...
      ലേഖനം: ഫൈസൽ പെരുവയൽ

മൊബൈൽ ഫോൺ എന്ന ഇലക്ട്രോണിക്സ് ഉപകരണം നമ്മേ ഓരോരുത്തരെയും കീഴടക്കിയിരിക്കുന്നു

No comments
മൊബൈൽ ഫോൺ എന്ന ഇലക്ട്രോണിക് ഉപകരണം ഇന്ന് ലോകം മുഴുവൻ കീഴടക്കിയിരിക്കുകയാണ്. ലോകത്തിലെ നാനാ ജാതി ജനങ്ങളും സോഷ്യൽ മീഡിയ ആയാലും മറ്റു ആശയ വിനിമയങ്ങൾക്കും ഉപയോഗിച്ചുവരുന്ന ഒരു ഇലക്ട്രോണിക്സ് ഉപകരണമാണ് മൊബൈൽ ഫോൺ.
മാത്രവുമല്ല നെറ്റ് ബാങ്കിംഗ് മണി ട്രാൻസ്ലേഷൻ മറ്റു വിജ്ഞാനപരമായ കാര്യങ്ങൾക്കും ഇന്ന് മൊബൈൽ ഫോൺ തന്നെയാണ് ഉപയോഗിച്ചു വരുന്നത്.
നമ്മൾ ഏതൊരു കടയിൽ പോയാലും പോക്കറ്റിൽ പണം ഇല്ലെങ്കിൽ പോലും മൊബൈൽ ഫോൺ എന്ന ഇലക്ട്രോണിക്സ് ഉപകരണം നമുക്കെല്ലാവർക്കും ഉപകാരം തന്നെയല്ലേ..
ഇന്ന് സർവ്വത്ര കടകളിലും സിസ്റ്റങ്ങളെല്ലാം തന്നെ മാറിയിരിക്കുകയാണ്. അത് ചെറിയ മുറുക്കാൻ കടയിൽ ആയാലും വൻകിട ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന കടകൾ ആയാലും ശരി അവിടെയെല്ലാം തന്നെ എഴുതിവെച്ചതായി നമുക്ക് കാണാൻ സാധിക്കും ഗൂഗിൾ പേ ഫോൺ പേ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ് എന്നുള്ളത്. അതു കൊണ്ടു തന്നെ
  ഇന്ന് മൊബൈൽ ഫോൺ എന്ന ഈ ഇലക്ട്രോണിക്സ് ഉപകരണം ലോകം കീഴടക്കിയിരിക്കുകയാണ്.
പോസിറ്റീവായ കാര്യങ്ങൾ നാം ഓരോരുത്തരും സ്വീകരിക്കുകയും നെഗറ്റീവ് ആയത് തള്ളിക്കളയുകയും ചെയ്താൽ മൊബൈൽ ഫോൺ എന്ന ഈ കൊച്ചു ഉപകരണത്തെ ആരാണ് ഇന്ന് വേണ്ടെന്ന് വെക്കുക
        ലേഖനം ഫൈസൽ പെരുവയൽ

ദീനീ സ്ഥാപനങ്ങൾക്ക് നേതൃപരമായ പങ്ക് വഹിച്ച ഉമറാക്കളിലെ പ്രതാപി ഇനി ഓർമ്മകൾ മാത്രം......

No comments
മാന്താറ്റിൽ അബ്ദുൽ ഖാദർ ഹാജി വിട പറഞ്ഞു

ദീനീ സ്ഥാപനങ്ങൾക്ക് നേതൃപരമായ പങ്ക് വഹിച്ച ഉമറാക്കളിലെ പ്രതാപി ഇനി ഓർമ്മകൾ മാത്രം.
ഒരു കാലത്തെ തലയെടുപ്പുള്ള ഉമ്മറാക്കാളിൽപ്പെട്ട പ്രധാനിയും പ്രദേശത്തുകാർക്ക് ഖുർആൻ പഠിപ്പിച്ച് കൊടുത്തിരുന്ന പണ്ഡിതനുമായിരുന്ന കുഞ്ഞിരായിൻ മൊല്ലയുടെയും മംഗലക്കാട്ട് ഉമ്മത്തി ഉമ്മ എന്നവരുടെയും മകനാണ് മാന്താറ്റിൽ അബ്ദുൽ ഖാദർ ഹാജി.
പിതാവിന്റെ വ്യക്ത്യത്വം കാത്ത് സൂക്ഷിച്ച് ദീനീ നേതൃരംഗത്ത്  സജീവമായിരുന്നു അദ്ദേഹം.

മാണിയമ്പലത്ത്, കണിയാത്ത് എന്നീ മഹല്ലുകളടങ്ങുന്ന കുറ്റിക്കാട്ടൂർ മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ പ്രസിഡണ്ടും മാണിയമ്പലത്ത് മഹല്ല് കമ്മിറ്റിയുടെ ദീർഘകാല ജനറൽ സെക്രട്ടറിയുമായിരുന്നു. കുറ്റിക്കാട്ടൂർ മുസ്‌ലിം യത്തീംഖാനയുടെ പ്രഥമ പ്രസിഡണ്ട് കൂടിയായിരുന്നു , അതിന്റെ വളർച്ചയിലെ പ്രധാന പങ്കാളി കൂടിയാണ് ഖാദർ ഹാജി.

മത സാമൂഹ്യ-സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു ഖാദർ ഹാജി.
 ഒരുപാട്കാലം പള്ളികൾക്കും , മദ്റസകൾക്കും ദീനീസ്ഥാപനങ്ങൾക്കും മാതൃകാപരമായ നേതൃത്വം വഹിച്ചിരുന്ന വലിയ മനസ്സിന്റെ ഉടമയായിരുന്നു.
നല്ലൊരു ദീനീ സംരക്ഷനായിരുന്നു മാന്താറ്റിൽ അബ്ദുൽ ഖാദർ ഹാജി.

 പാറയിൽ പ്രദേശത്തെ തലയെടുപ്പുള്ള മഹല്ല് കാരണവരും ഉമറക്കാളിലെ പ്രധാനിയുമാണ് നഷ്ടമായത്.

മാന്താറ്റിൽ അബ്ദുൽ ഖാദർ ഹാജിയുടെയും നമ്മിൽ നിന്ന് മരണപ്പെട്ടവരുടെയും പാരത്രിക ജീവിതം നാഥൻ സന്തോഷത്തിലും റാഹത്തിലുമാക്കട്ടെ, സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ..
ലേഖനം തയ്യാറാക്കിയത്
അബ്ദുൽ റഹീം പടിഞ്ഞാറയിൽ

പണത്തിനുവേണ്ടി എന്തും ചെയ്യുന്ന യുവതലമുറ......

No comments
പണത്തിനുവേണ്ടി എന്തും ചെയ്യുന്ന യുവതലമുറ......

പണത്തിനുവേണ്ടി എന്തും ചെയ്യാൻ തയ്യാറുള്ള ഒരു കൂട്ടം യുവതലമുറ തന്നെ ഇന്ന് സമൂഹത്തിൽ ഉണ്ട്. അവർക്ക് വേണ്ടത് പണമാണ്. അത് എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥി ആയാലും ശരി മറ്റു കോളേജ് തലത്തിലും ഉന്നത വിദ്യാഭ്യാസം നേടാൻ വേണ്ടി വിദേശത്ത് പോയവർ ആയാലും ശരി അവർക്കെല്ലാം തന്നെ വേണ്ടത് പണമാണ്.
വിദേശത്ത് ഉന്നത വിദ്യാഭ്യാസം നേടാൻ പോയ ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം അവന് പണത്തിന്റെ ആവശ്യമുണ്ട് എന്ന് തന്നെ കരുതാം. കോളേജിലെ ഫീസ് മറ്റ് ഹോസ്റ്റൽ സൗകര്യങ്ങൾ ഉണ്ടെങ്കിൽ അതിനുള്ള ഫീസ് തുടങ്ങിയവ. എന്നാൽ എട്ടാം ക്ലാസിലും പത്ത് പ്ലസ് ടു തലത്തിൽ പഠിക്കുന്ന ഏതൊരു വിദ്യാർത്ഥിക്കും എന്തിനാണ് പണത്തിന് ഇത്ര ആവശ്യം.
ഒരു കണക്കിന് നോക്കിയാൽ സമൂഹമാകെ നശിച്ചുകൊണ്ടിരിക്കുകയാണ്. മദ്യം മയക്കുമരുന്ന് കഞ്ചാവ് എന്നിവയിൽ യുവതലമുറ അടിമപ്പെട്ടിരിക്കുന്നു.
ഇന്നത്തെ തലമുറയിൽ പെട്ടവർ എല്ലാവരും ഇങ്ങനെയല്ല...
എന്നാൽ വിരലിൽ എണ്ണാവുന്നവർ മാത്രം.....
 അതുകൊണ്ടുതന്നെ ഒരുപാട് പണത്തിന്റെയും ആവശ്യം വന്നിരിക്കുന്നു. ഒരു സ്ഥലത്ത് നിന്നും പണം കിട്ടാതെ ആകുമ്പോഴാണ് കളവ് തട്ടിക്കൊണ്ടു പോവൽ തുടങ്ങിയ കലാപരിപാടികൾ സമൂഹത്തിൽ അരങ്ങേറുന്നത്.
നമ്മുടെയൊക്കെ കൈകളിൽ ഒതുങ്ങാവുന്ന സോഷ്യൽ മീഡിയയിൽ നാം ഓരോരുത്തരും വായിച്ചിട്ടുണ്ടാവുമല്ലോ നമ്മുടെയൊക്കെ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി സ്വർണ്ണമാല തട്ടിപ്പറിക്കുന്നതും, അതുപോലെ കയ്യിലെ ബാഗ് തട്ടിപ്പറിക്കുന്നതും നിത്യ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതെല്ലാം തന്നെ പണത്തിനു വേണ്ടി മാത്രമാണ്. പണത്തിനുവേണ്ടി യുവതലമുറ നെട്ടോട്ട ഓടിക്കൊണ്ടിരിക്കുകയാണ്. ഹൈസ്കൂൾ തലത്തിൽ പഠിച്ചുകൊണ്ടിരിക്കുന്ന ഏതൊരു വിദ്യാർത്ഥിയും ഈ ഒരു മേഖലയിലേക്ക് മാറിയതിന് ആരാണ് ഉത്തരവാദി. സ്വന്തം രക്ഷിതാക്കളോ അതോ വിദ്യാഭ്യാസിച്ചുകൊണ്ടിരിക്കുന്ന കലാലയത്തിലെ ഗുരുനാഥന്മാരോ.
എന്തുതന്നെയായാലും ഈയൊരു രീതിയിലാണ് യുവതലമുറ മുന്നോട്ട് പോകുന്നത് എങ്കിൽ സാധാരണക്കാരിൽ സാധാരണക്കാരായ ഏതൊരാൾക്കും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ് വന്ന് ചേരാൻ പോകുന്നത്...
കാലഘട്ടത്തിനനുസരിച്ച് യുവതലമുറ മാറേണ്ടതായിട്ടുണ്ട്.
അവരുടെ ജീവിതം തുടങ്ങിയിട്ടേയുള്ളൂ.. അവർക്ക് ഒരുപാട് ജീവിതം ബാക്കി കിടക്കുകയാണ്. അത്തരം സാഹചര്യത്തിൽ ചെറുപ്രായത്തിൽ തന്നെ ഇത്തരം ക്രിമിനൽ സ്വഭാവമുള്ളവരായി മാറി കഴിഞ്ഞാൽ പിന്നെ എങ്ങനെയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോവുക.
ഈ കാലഘട്ടത്തിൽ ജീവിച്ചുകൊണ്ടിരിക്കുന്ന യുവതലമുറ ചിന്തിക്കുക...
വിവേകം നേടുക......
   ലേഖനം: ഫൈസൽ പെരുവയൽ

ആരാണ് നാസർ അയഞ്ചേരി...ജീവകാരുണ്യ മേഖലയിൽ മികവാർന്ന പ്രവർത്തനങ്ങളുമായി നാസർ ആയഞ്ചേരി.....

No comments
ജീവകാരുണ്യ മേഖലയിൽ മികവാർന്ന പ്രവർത്തനങ്ങളുമായി നാസർ ആയഞ്ചേരി.....
ആരാണ് നാസർ അയഞ്ചേരി...
നാസർ ആയഞ്ചേരി ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ എന്തെല്ലാമാണ്.....
അറുപതി ലേക്കടുക്കുമ്പോഴും മുപ്പതിന്റെ ചുറു ചുറുക്കുമായി ഒരു മനുഷ്യൻ ഓടി നടക്കുയാണ്.......
അധ്യാപകനും എഴുത്തുകാരനും വാച്ച് റിപ്പയർകാരനുമായി ആയഞ്ചേരിക്കാർക്ക് സുപരിചിതനായ പരേതനായ വി എസ് എ തങ്ങളുടെ പുത്രനും സ്വജീവിതം വേദനിക്കുന്നവർക്ക് വേണ്ടി സമർപ്പിച്ചു ജീവിക്കുന്ന സഹജീവി സ്നേഹത്തിന്റെ ഉത്തമ ഉദാഹരണവുമായ നാസർ മാഷ്......

കോഴിക്കോട് ജില്ലയിലെ വെള്ളിപറമ്പ് റഹ്മാനിയ സ്കൂളിലായിരുന്നു അദ്ദേഹം ജോലി ചെയ്തു പോന്നിരുന്നത്.
ആ സമയങ്ങളിൽ എല്ലാം തന്നെ ഇദ്ദേഹം ചാരിറ്റി പ്രവർത്തനരംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു
കേരളത്തിൽ അങ്ങോളമിങ്ങോളമായി വാട്സ്ആപ്പ് ഗ്രൂപ്പുകൾ ക്രിയേറ്റ് ചെയ്യുകയും രക്തം ദാനം ചെയ്യാൻ പറ്റുന്നവരെ കണ്ടെത്തി ഗ്രൂപ്പിൽ ആഡ് ചെയ്തു കൊണ്ട് അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ മുന്നോട്ടു പോവുകയാണ്.
മരണാവസ്ഥയിൽ നിന്നും രക്ഷപ്പെട്ടവർ ഒരുപാട് പേർ.....
രക്തത്തിന് ക്ഷാമം നിൽക്കുന്ന സമയത്തും നാസർ ആയഞ്ചേരിക്ക് ഒരു ഫോൺകോൾ വന്നു കഴിഞ്ഞാൽ അദ്ദേഹത്തിന് പിന്നെ ഊണും ഉറക്കവും ഉണ്ടാവാറില്ല..
അത്രയ്ക്കും സൂക്ഷ്മതയോടു കൂടി കാര്യങ്ങൾ കൈകാര്യം ചെയ്തുപോരുന്നു.....
ഒട്ടനവധി വിദേശരാജ്യങ്ങളിൽ ഇദ്ദേഹത്തിന് യാത്ര ചെയ്യാൻ അവസരം ലഭിച്ചിട്ടുണ്ട്.... അത്തരം അവസരങ്ങളിൽ എല്ലാം തന്നെ അവിടെയെല്ലാം എത്തുമ്പോൾ നാസറായഞ്ചേരിയെ ആവേശത്തോടെ സന്തോഷത്തോടെ സ്വീകരിക്കാൻ ഒരുപാട് പേർ തടിച്ചു കൂടുമായിരുന്നു.....
ഏതൊരാളോടും ഒരു ചെറുപുഞ്ചിരിയോടെ അല്ലാതെ അദ്ദേഹം സംസാരം തുടങ്ങാറില്ല...
ചെറുപ്രായത്തിൽ തന്നെ നാസർ ആയഞ്ചേരി ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ നിറസാന്നിധ്യമായിരുന്നു....
സമൂഹത്തിലെ നിർധനരായ കഷ്ടപ്പെടുന്നവർക്ക് താങ്ങും തണലുമായി നാസർ ആയഞ്ചേരി അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നു....
ജീവൻ നിലനിർത്തണമെങ്കിൽ നമ്മുടെയൊക്കെ ഓരോരോ ശരീരത്തിലൂടെയും രക്തം നിർബന്ധമാണ്....
രക്തയോട്ടം ഇല്ലാതെ മനുഷ്യൻ ഒരു നിമിഷം പോലും ജീവിക്കാൻ സാധിക്കുകയില്ല.
ഇന്ന് ലോകത്ത് കണ്ടുപിടിച്ചതിൽ ഏറ്റവും വലിയ മാറാരോഗങ്ങൾ വന്നു കഴിഞ്ഞാൽ രോഗികളുടെ കൂടെയുള്ളവർ നെട്ടോട്ടം മൂടുന്ന സമയത്ത് പിഞ്ചുകുട്ടികൾ മുതൽ മറ്റു മുതിർന്നവർ വരെ
മാത്രവുമല്ല ഏതു ഹോസ്പിറ്റലിലാണ് അഡ്മിറ്റ് ആയത് എങ്കിൽ അവിടെനിന്നും ഉയർന്നുവന്നത് രോഗിക്ക് രക്തം ആവശ്യമുണ്ട്
നിങ്ങൾ നാസർ മാഷേ വിളിക്കൂ എന്ന് മാത്രമായിരുന്നു....
ഒരുപാട് അവാർഡുകൾ ഇദ്ദേഹത്തിന് തേടി എത്തിയിട്ടുണ്ട്...
കാരണം സമൂഹത്തിന് അത്രയ്ക്കും വേണ്ടപ്പെട്ടവരിൽ ഒരാളായി നാസറായഞ്ചേരി ആരും അറിയാതെ തന്നെ വളർന്നു കഴിഞിരുന്നു....
അത്തരം അവാർഡുകൾ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അർഹതക്കുള്ള അംഗീകാരവും ആണ്.....
ഇപ്പോഴും അദ്ദേഹം ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ സാന്നിധ്യവുമായി മുന്നോട്ടുപോകുന്നു......
ലേഖനം തയ്യാറാക്കിയത്:
ഫൈസൽ പെരുവയൽ

ഇന്ന് എൻറെ പ്രിയ സുഹൃത്ത് സജിനയുടെ ജന്മദിനമാണ്...

No comments
ഇന്ന് എൻറെ പ്രിയ സുഹൃത്ത്
 സജിനയുടെ 
 ജന്മദിനമാണ്...
ഓരോ വർഷം കഴിയുമ്പോഴും വയസ്സിന്റെ എണ്ണം കൂടുകയും ആയുസ്സിന്റെ എണ്ണം ചുരുങ്ങുകയും ആണ്...
ഇന്നേക്ക് 40 വർഷം തികയുന്നു....

1983 ആഗസ്റ്റ് മാസം ഏഴാം തീയതിയാണ് ജനനം.
ഹൈസ്കൂൾ വിദ്യാഭ്യാസം അച്യുതൻ ഗേൾസിലും എന്നാൽ തുടർ വിദ്യാഭ്യാസം പി വി എസ് വിമൻസ് കോളേജിലും ആയിരുന്നു..
അന്ന് തൊട്ടേ ചാരിറ്റി പ്രവർത്തന മേഖലകളിൽ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്.
1999 ആഗസ്റ്റ് മാസം ഇരുപത്തിരണ്ടാം തീയതി വിവാഹിതയായി. രണ്ടു മക്കളുണ്ട്. രണ്ടുപേരും ഉന്നത വിദ്യാഭ്യാസത്തിനായി വിവിധ കലാലയങ്ങളിൽ പഠിച്ചു കൊണ്ടിരിക്കുന്നു.
 ഇപ്പോൾ താമസിച്ചു കൊണ്ടിരിക്കുന്നത് കിണാശ്ശേരിയിലാണ്.
കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിലെ മദർ പി ടി എ വൈസ് പ്രസിഡണ്ടുമാണ്.
ജീവിച്ചിരിക്കുന്ന സമയത്ത് സമൂഹത്തിനുവേണ്ടി എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കുമോ ആ ഒരു ചിന്ത മാത്രമേ മനസ്സിലുള്ളൂ.
കോഴിക്കോട് ജില്ലയിലെ കുന്നമംഗലം സ്വദേശിയായ ഹൈക്കോടതി അഭിഭാഷകനുമായ അഡ്വക്കറ്റ് ഷമീർ കുന്നമംഗലം നയിച്ചു കൊണ്ടിരിക്കുന്ന ഗിവിങ് ഗ്രൂപ്പ് കേരള എന്ന ചാരിറ്റി വിങ്ങിലെ ഒരു മെമ്പറും കൂടിയാണ്.
ആത്മാർത്ഥമായതും, പ്രവർത്തിക്കാൻ സന്നദ്ധമായ ഒരു മനസ്സുമുണ്ടെങ്കിൽ ഏതു സ്വപ്നങ്ങളും നേടിയെടുക്കാൻ സാധിക്കും.....!
ഏത് വലിയ വിജയത്തിന് പിന്നിലും ചില ചെറിയ ചെറിയ വീഴ്ചകളും ഉണ്ടായിരിക്കും. എന്നാൽ കരുത്തുറ്റ ഒരു മനസ്സിനെ ഇതൊന്നും ബാധിക്കുന്നില്ല.....
ഏതൊരു പരിശ്രമത്തിനു മുൻപും മാനസികമായി വിജയം കൈവരിക്കാൻ കഴിഞ്ഞാൽ വിജയവും സുനിശ്ചിതമാണ്..... എന്ന് ഉറച്ച വിശ്വാസത്തോടുകൂടിയാണ് സമൂഹത്തിനുവേണ്ടി ചാരിറ്റി പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.
ജീവിതത്തിൽ
തോൽക്കാൻ അല്ലെങ്കിൽ തോറ്റു കൊടുക്കാൻ നാം തുടങ്ങിയാൽ നമ്മളെ ചവിട്ടിതാഴ്ത്താൻ ഒരു പാട് കാലുകൾ ഉയരം.
അത്തരം കാലുകൾ സമൂഹത്തിൽ നിന്നും ഉയരാതിരിക്കാൻ
നാം സമൂഹത്തിന് നല്ല നല്ല കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുക..

മരണത്തിന്റെ കരങ്ങളിലേറി:കെ വി അശ്വിൻ കറേക്കാട്......

No comments
ഇന്നലെ രാത്രിയിലേഴാം യാമത്തിന്റെ ചുണ്ടുകളെന്നെ അളന്ന ശേഷമെൻ സ്വപ്നത്തിൽ മരണമേ നീയെന്നെക്കാണുവാനെത്തുന്നു  മിഴികൾ കൊണ്ടെന്നോടു കുശലാന്വേഷണം നടത്തുന്നു നിരുപമേ നിന്റെ കൈ ഞരമ്പിലൂടൊഴുകും ജലപ്രവാള പ്രവാഹമീ ഒരു നാളും പൂക്കാതെ പോയപ്രണയ പുഷ്പ്പങ്ങളടിഞ്ഞു കൂടുന്നൊരന്നനാളത്തിൽ നിറക്കുന്നു, പിന്നെ നിൻ മനസ്സുകൊണ്ടെന്നോടീ വിധം മന്ത്രിക്കുന്നു 

വരിക നീ എന്റെ പ്രണയം നിറച്ചൊരീ ഗരള തീർത്ഥമാവോളം നുകർന്നതിൻ കരാള ഹസ്തങ്ങളിലമർന്ന് 
നിന്റെ ബോധാന്തരങ്ങളെ വിസ്‌മൃതിയിലടക്കം ചെയ്തെന്റെ മാറോടു ചേർന്നതിൽ രമിച്ചുറങ്ങും അതു നിന്നാസന്ന നിദ്ര കാലന്ധകയീ മൃതിയുടെ കരങ്ങളിൽ കിടന്നൈഹിക നിദ്ര...

മരണമേ നീയെന്നോടന്ത്യ കൂദാശയെന്നോണമിതു കൂടെ പറഞ്ഞൊടുക്കുന്നു 
നിതാന്ത ശയനത്തിന്റെ തമോ ഗർത്താന്തരത്തിൽ  ഞാനകപ്പെട്ട ശേഷം

ശ്മശാനങ്ങളിൽ മെഴുതിരിയാളുന്ന രാത്രിയിൽ ഏഴിലം പാലകളാർത്തു ചിരിക്കുന്ന ഏകാന്ത മാരുതൻ മണി മകുടിയൂതുന്ന രാത്രിയിൽ

ഭ്രൂണ ഭക്ഷകരാം കാലൻ കോഴികൾ തൻ ഭീതിത നാദപ്രവാഹത്തിനകമ്പടിയോടെ ദുർദേവതേ നീയെന്നെകൊണ്ടുപോകും...
 തണുത്തു വിറയാർന്നൊരായിരം ശവശില്പങ്ങളൊഴുകിയെത്തീടുന്ന ദുരാത്മാക്കൾ ചോരച്ചെണ്ട കൊട്ടുന്ന

ലാവപോലുരുകിയൊലിക്കുന്ന ചോര കുടിച്ചാകെ ചുവന്ന മഹാ സാഗരത്തിൽ മുങ്ങി നിവർന്നീറനോടെത്രയോ  ചിതകൾക്ക് കോൽത്തിരികൊളത്തുന്നൊരെണ്ണമറ്റ ദൂതരാം ഭയങ്കുര സത്വങ്ങൾ മത്തടിച്ചു വാഴുന്ന

രക്തരക്ഷസ്സിൻ കനലാട്ടക്കളത്തിലേക്ക്
ആപത് മേഘങ്ങൾ ചിറകടിച്ചാർക്കുന്ന, നിന്റെ കറുത്ത ലോകത്തേക്ക്...
      
            കെ വി അശ്വിൻ കറേക്കാട്

ഒരു മനുഷ്യൻറെ ഏറ്റവും വലിയ വികാരം എന്താണ്...?

No comments
ഒരു മനുഷ്യൻറെ ഏറ്റവും വലിയ വികാരം എന്താണ്...?


ഒരു മനുഷ്യന്റെ ഏറ്റവും വലിയ വികാരം എന്താണ് എന്ന് ചോദിച്ചാൽ പലർക്കും പലതരത്തിലുള്ള അഭിപ്രായങ്ങളാണ് പങ്കുവെക്കാൻ ഉള്ളത്.
എന്നാൽ ഒരു മനുഷ്യൻറെ ഏറ്റവും വലിയ വികാരം എനിക്ക് തോന്നിയത് വിശപ്പാണ്.
വിശപ്പാണ് ഒരു മനുഷ്യൻറെ ഏറ്റവും വലിയ വികാരം.
ഇന്ന് സുഹൃത്തുക്കളുടെ വിവാഹ ചടങ്ങിലോ മറ്റു സൽക്കാരങ്ങളിലോ പങ്കെടുക്കുമ്പോൾ നമുക്കറിയാം എത്രയെത്ര ഭക്ഷണം അമിതമായി വേസ്റ്റ് ആവുന്നു.
എന്നാൽ ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി വകയില്ലാതെ തെരുവോരങ്ങളിൽ കഴിയുന്നവരെ നാം കാണാറില്ലേ....
തെരുവിൽ കഴിയുന്നവരും
 മനുഷ്യനാണ്...

തെരുവോരങ്ങളിൽ പലതരത്തിലുള്ള കോപ്രായങ്ങളും കളിക്കുന്നവരെ നമുക്ക് കാണാം.. അതെല്ലാം തന്നെ ഒരു നേരത്തെ വിശപ്പകറ്റാൻ വേണ്ടി മാത്രമാണ്.
മഴയോ വെയിലോ വകവെക്കാതെ കോഴിക്കോട് അങ്ങാടിയിലൂടെ റാലി വലിക്കുന്നതും വിശപ്പകറ്റാൻ...
ബഹുനില കെട്ടിടത്തിന്റെ മുകളിൽ കയറിക്കൊണ്ട് ജോലി ചെയ്തുകൊണ്ടിരിക്കുന്നതും ഇതേ അവസ്ഥക്ക് തന്നെ...
സമൂഹത്തിൽ പുറലോകം അറിയിക്കാതെ മുഴു പട്ടിണിയിൽ കഴിയുന്നവർ ഇന്നും ഏറെയാണ്..
വിശപ്പിന്റെ കാഠിന്യം സഹിക്കവയ്യാതെ ജീവൻ ഒടുക്കിയതും ഉണ്ട്..
നമ്മൾ നാല് നേരം ഭക്ഷിക്കുമ്പോൾ തന്റെ ചുറ്റുപാടുകൾ പട്ടിണിയിൽ ആണോ എന്നുള്ളത് നോക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയല്ലേ..
അയൽപക്കങ്ങൾ പട്ടിണിയിൽ കിടക്കുന്ന സമയത്തും നമ്മളിവിടെ ആവേശത്തോടെ ആഹ്ലാദത്തോടെ നൂറുകൂട്ടം വിഭവങ്ങൾ ഒരുക്കി ആർഭാട ജീവിതം നയിക്കുന്നതും നാം ഇന്ന് എത്രയോ കണ്ടുകൊണ്ടിരിക്കുന്നു.
ഒഴിവു സമയങ്ങളിൽ തെരുവിൽ കഴിയുന്ന വരെ നാം മാനിക്കണം..
ഒരു നേരത്തെ ഭക്ഷണം എങ്കിലും അവരുടെ വിശപ്പകറ്റാൻ നമുക്ക് സാധിക്കുമെങ്കിൽ അതൊരു പുണ്യകർമ്മം അല്ലേ....
   ലേഖനം: ഫൈസൽ പെരുവയൽ

ചവിട്ടി താഴ്ത്താൻ ഒരുപാട് കാലുകൾ ഉയരും.......

No comments


ചവിട്ടി താഴ്ത്താൻ ഒരുപാട് കാലുകൾ ഉയരും.......

ജീവിതത്തിൽ
തോൽക്കാൻ അല്ലെങ്കിൽ തോറ്റു കൊടുക്കാൻ നാം തുടങ്ങിയാൽ നമ്മളെ ചവിട്ടിതാഴ്ത്താൻ ഒരു പാട് കാലുകൾ ഉയരം.

ഇന്ന് സമൂഹം അങ്ങനെയാണ്. നല്ല കഴിവുകൾ ഉണ്ടായിട്ടും അതിനൊന്നും പ്രോത്സാഹനം കൊടുക്കാത്ത സമൂഹം..
ഒരുപക്ഷേ ചെറിയ രീതിയിലുള്ള ഒരു പ്രോത്സാഹനം കൊടുത്താൽ അതിലൂടെയായിരിക്കും ഒരാളുടെ ഉയർച്ച.. അത്തരം ഉയർച്ചകളെയാണ് ഇന്ന് സമൂഹത്തിൽ ഉള്ളവർ ചവിട്ടി താഴ്ത്തുന്നത്.. 
പാട്ടുപാടാനും നല്ല രീതിയിൽ ചിത്രം വരയ്ക്കാനും ഒരു ഫോട്ടോ കണ്ടാൽ അതിനെക്കുറിച്ച് എഴുതാനും കവിതകൾ ആക്കാനും കഴിവുകളുള്ള ഒരുപാട് യുവത്വങ്ങൾ ഇന്ന് സമൂഹത്തിലുണ്ട്...
പക്ഷേ നമ്മുടെ സമൂഹം അതല്ലെങ്കിൽ നമ്മുടെ കൂടപ്പിറപ്പുകൾ ചെയ്യുന്നതെന്താണ്...
മാക്സിമം അത്തരം കാര്യങ്ങളൊക്കെ വേണ്ടത്ര പ്രോത്സാഹനങ്ങളോ മറ്റു പരിചരണങ്ങളോ കൊടുക്കാതെ ചവിട്ടി താഴ്ത്തുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്...
എന്താണ് സമൂഹം ഇങ്ങനെ...
ഒരുപക്ഷേ നിങ്ങൾക്ക് വേണ്ടത്ര കഴിവില്ലെങ്കിൽ പോലും
മറ്റുള്ളവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്....
സമൂഹത്തിൻറെ ഉന്നതിയിൽ എത്തുന്ന രീതിയിൽ മാക്സിമം സപ്പോർട്ട് ചെയ്യുന്നതിന് പകരം തരംതാഴ്ത്തി ക്കൊണ്ട് ചവിട്ടി താഴ്ത്തുന്ന കാലഘട്ടത്തിലൂടെയാണ് നാം ഓരോരുത്തരും മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്..
 
മറ്റൊരാളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക.. പോസിറ്റീവായ രീതിയിൽ പ്രചോദനങ്ങൾ നൽകുക....
വിലയറിയാതെ
നഷ്ടപ്പെടുത്തുന്ന പലതും.... ഒരുപാട് വിലയുള്ളതായിരുന്നു എന്ന് മനസ്സിലാവുന്നത് ഒരുപാട് വൈകി ആയിരിക്കും...
ഒന്നും നഷ്ടപ്പെടുത്താതെ നെഞ്ചോട് ചേർത്ത് കാത്ത് സൂക്ഷിക്കുക....
     ലേഖനം ഫൈസൽ പെരുവയൽ

സ്വാതന്ത്ര്യത്തിന്നു ശേഷം 75 വർഷങ്ങൾ:എ ആർ കൊടിയത്തൂർ എഴുതുന്നു.....ഭാഗം: ഒന്ന്

No comments
ഇന്ത്യയെ വിദേശികളുടെ അധിപത്യത്തിൽ നിന്നും മോചിപ്പിക്കാൻ ഒന്നായി ഒരുമിച്ചു സമരം നയിച്ച ധീര ദേശാഭിമാനികളെ സ്മരിച്ചു കൊണ്ടും ഒരു പൗരൻ എന്ന നിലയിൽ രാജ്യത്തിനു വേണ്ടി ആവുന്ന സേവനങ്ങളെല്ലാം ചെയ്യുമെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടും സ്വന്തം രാജ്യത്തെ പെറ്റമ്മയേക്കാൾ സ്നേഹിച്ചു കൊണ്ടും ഓരോരുത്തരും വിളിച്ചു പറയുന്നു. " 

ഭാരത് മാതാ കീ ജയ് ".
മഹാത്മാ ഗാന്ധിയും അബുൽ കലാം ആസാദും ജവഹർലാൽ നെഹ്‌റുവും മൌലാന മുഹമ്മദ് അലിയും അരുണയും ആസഫലിയും മൌലാന ഷൗക്കത്തലിയും ബീഅമ്മയും സരോജിനി നായിഡുവും -- ഇങ്ങനെ  എണ്ണിയാലൊടുങ്ങാത്ത   ദേശീയ നേതാക്കൾ സ്വാതന്ത്ര്യത്തിനു വേണ്ടി അഹോരാത്രം പട പൊരുതി, നമുക്ക് സ്വാതന്ത്ര ഇന്ത്യയിൽ സ്വസ്ഥമായി ജീവിക്കാനുള്ള അവകാശം നേടിത്തന്നു.
കേരളത്തിൽ കെ കേളപ്പനും മുഹമ്മദ് അബ്ദുറഹിമാൻ സാഹിബും കെ എം മൗലവിയും മൊഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടും ഇ. മൊയ്തു മൗലവിയും കെ പി കേശവ മേനോനും എ കെ ജിയും ആലി മുസ്‌ലിയാരും വാരിയൻ കുന്നത്തും -- എന്നുവേണ്ട എത്രയെത്ര മഹത്തുക്കളാണ് ഇന്ത്യ സ്വതന്ത്രയാവാൻ വേണ്ടി ധീര സമരം നടത്തിയത്.
രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ചവർ, വിദേശികളുടെ കഠിന പീഡനങ്ങൾക്ക് വിധേയരായവർ, സ്വന്തം നാട്ടിൽ നിന്നും ആട്ടിയോടിക്കപ്പെട്ടവർ, നാട് കടത്തപ്പെട്ടവർ, ഇരുമ്പഴിക്കുള്ളിൽ നരക യാതന അനുഭവിച്ചവർ, സ്വന്തമായുള്ളതെല്ലാം നഷ്ടപ്പെട്ടവർ -- ഇങ്ങനെ പലവിധ യാതനകളും വേദനകളും പലരും ഏറ്റുവാങ്ങിയാണ്, ഈ രാജ്യം സ്വതന്ത്രമായത്. ഇവയെല്ലാം നാം സ്മരിക്കുന്നതോടൊപ്പം രാജ്യത്തിന്റെ അഖണ്ഡതക്കും ഐക്യത്തിന്നും സൗഹാർദ്ധത്തിന്നും വേണ്ടി മുന്നിടാം.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തിന്ന് സംസ്ഥാനത്തെ മുഴുവൻ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്താൻ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർദ്ദേശം നൽകി. സ്വാതന്ത്ര്യ ദിനം പ്രമാണിച്ചു പരമാവധി സ്ഥലങ്ങളിൽ ദേശീയ പതാക ഉയർത്താനാണ് സർക്കാരിന്റെ നിർദ്ദേശം. ആഗസ്ത് 13 നു പതാക ഉയർത്തി 15 വരെ നിലനിർത്താവുന്നതാണ്.
കുടുംബശ്രീ മുഖേന ദേശീയ പതാക നിർമ്മിക്കും. ഖാദി കൈത്തറി മേഖലകളെ പതാക ഉണ്ടാക്കുന്നതിൽ ഉപയോഗപ്പെടുത്തും. സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികൾ നടത്തും. മുഖ്യമന്ത്രി അറിയിച്ചു.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്താൻ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നേരത്തെ തന്നെ ആഹ്വാനം ചെയ്തിരുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവമാണ് നാം കൊണ്ടാടുന്നത്. ഇതോടെ ദേശീയ പതാകയുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാകുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യം ലഭിച്ചതിന്റെ എഴുപത്തഞ്ചാം വാർഷികം ആസാദി കാ അമൃത് മഹോത്സവമായി ആഘോഷിക്കുന്ന വേളയിൽ എല്ലാ വീടുകളിലും ത്രിവർണ പതാക എന്ന ആശയത്തെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ദേശീയ പതാകയുടെ കൂടുതൽ വിശേഷങ്ങൾ അടുത്ത കുറിപ്പിൽ
        
             എ ആർ കൊടിയത്തൂർ

2022 ജൂലൈ 30 നു മായാത്ത ഓർമകളെ മാറോടണച്ചു ഞങ്ങളൊരു യാത്ര നടത്തി. എ ആർ കൊടിയത്തൂർ എഴുതുന്നു........

No comments
തിരികെ 80 യാത്ര....
2022 ജൂലൈ 30 നു മായാത്ത ഓർമകളെ മാറോടണച്ചു ഞങ്ങളൊരു യാത്ര നടത്തി. കേരളത്തിലെ പ്രശസ്ത കലാലയമായ കോഴിക്കോട് ജില്ലയിലെ ചെന്നമംഗല്ലൂർ കണക്ക് പറമ്പ് എന്ന കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഹൈസ്കൂളിൽ പഠിച്ചു 1980 ൽ പടിയിറങ്ങിയ 17 പേരുടെ ഒരു ഒത്തു ചെരലായിരുന്നു തിരികെ 80. 

അന്ന്  പ്രഗത്ഭരായ അധ്യാപകരുടെ ശിക്ഷണത്തിൽ പഠിച്ചു വ്യത്യസ്ത സ്ഥലങ്ങളിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരായിരുന്നു ഈ സംഘത്തിൽ ഉണ്ടായിരുന്നത്. ഡോ അലിക്കുട്ടി ഒഴികെ, മറ്റു ചിലർ സർവീസിൽ നിന്നും വിരമിച്ചവരായിരുന്നു. ബിസിനസ്‌കാരും പ്രവാസികളും കമ്പനി മാനേജർമാരും സാമൂഹ്യ സേവകരും കലാകാരന്മാരും ടെലിഫിലിം ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
തൃശൂർ ജില്ലയിലെ ചാവക്കാടിന്നടുത്ത് മറൈൻ വേൾഡ് എന്ന പേരുകേട്ട ഒരു വലിയ അക്വാറിയ സംവിധാനം ഉണ്ടെന്നറിഞ്ഞപ്പോൾ, അത് കാണാത്ത ഞങ്ങൾ അങ്ങോട്ട് തന്നെ പോവാൻ തീരുമാനിച്ചു. പത്താം ക്ലാസ്സ്‌ കഴിഞ്ഞതിനു ശേഷം നാൽപത്തി രണ്ടു വർഷം പിന്നിട്ടപ്പോഴാണ് പലരും ഗതകാല ഓർമ്മകൾ ചികഞ്ഞെടുക്കുന്നത്. അന്നത്തെ സ്കൂൾ ക്യാമ്പസും അധ്യാപകരും ഹോസ്റ്റലും ഉമ്മർകുട്ടി കാക്കയുടെ കായപ്പവും, കുട്ടികളെയെല്ലാം ഒരു വടിക്കു മേൽ അടക്കി നിർത്തിയിരുന്ന മാഞ്ഞു മാസ്റ്ററേയും കുന്ന് കയറ്റത്തിന്റെ കിതപ്പും - എല്ലാം അമ്പത്തേഴു കഴിഞ്ഞ, മനസ്സ് ചെറുപ്പമുള്ള ഈ കൂട്ടുകാർ ഓർത്തെടുത്തു.


മറൈൻ വേൾഡ് നല്ലൊരു സംഭവമാണ്. പതിനേഴു വർഷം കൊണ്ട് പണി പൂർത്തിയാക്കിയ ഇത് ഒരു പ്രവാസി സംരംഭമാണ്. കടലിനടുത്ത് മത്സ്യങ്ങളുടെ വൈവിധ്യങ്ങളെ നന്നായി ആവിഷ്കരിച്ചിരിക്കുന്നു. ഒരു ലക്ഷത്തിലധികം വിലവരുന്ന മത്സ്യങ്ങളെ നമുക്കിവിടെ കാണാം. സ്വദേശികളും വിദേശികളുമായി ധാരാളം മത്സ്യങ്ങൾ അവിടെയുണ്ട്. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശ സംവിധാനങ്ങളും കലയും വരയും സാമന്വയിക്കലും നമുക്കവിടെ കാണാം. മീനിനെ കൊണ്ട് കാലിൽ കടിപ്പിക്കാം, മീനുകൾക്ക് തീറ്റ കൊടുക്കാം പോരാത്തതിന്, മീനുകളെ പിടിക്കുകയും ചെയ്യാം
നല്ലൊരു അനുഭൂതി പകർന്ന ഈ യാത്ര ഒട്ടേറെ ബാക്കി പത്രങ്ങൾ അവശേഷിപ്പിക്കുന്നു.
        എ ആർ കൊടിയത്തൂർ

അധ്യാപനം എന്നെ പഠിപ്പിച്ചത്:എ ആർ കൊടിയത്തൂർ എഴുതുന്നു..... സുന്ദര വചനങ്ങളും ശിക്ഷാ രീതികളും.

No comments
29/07/2022 ന് വന്ന വാർത്തയാണിത്. ക്ലാസ്സ്‌ മുറിയിൽ വെച്ച് വിദ്യാർത്ഥിയെ കൊണ്ട് കൈ മസ്സാജ് ചെയ്യിച്ച സംഭവത്തിൽ അധ്യാപികക്ക് സസ്പെൻഷൻ. ഉത്തർ പ്രദേശിലെ ഹർദോയിലെ ബവാൻ ബ്ലോക്കിൽ പോഖാരി പ്രൈമറി സ്കൂളിലാണ് സംഭവം.മസ്സാജ് ചെയ്യിക്കുന്നതിന്റെ വീഡിയോ വൈറലായപ്പോൾ അധ്യാപിക ഊർമിള സിങ്ങിനെ സസ്പെൻഡ്‌ ചെയ്തു. കസേരയിൽ ഇരിക്കുന്ന അധ്യാപികയുടെ ഇടതു കൈ വിദ്യാർത്ഥിയെ കൊണ്ട് മസ്സാജ് ചെയ്യിക്കയായിരുന്നു.
അധ്യാപകർ മുമ്പ് തങ്ങളുടെ വിദ്യാർത്ഥികളെ സുന്ദര വചനങ്ങൾ കൊണ്ട് സംബോധന ചെയ്യാറുണ്ടായിരുന്നു.അന്ന് ചിലപ്പോൾ ആ വാക്കുകൾ അരോചകമായി തോന്നാറുണ്ടാവില്ല. ഞങ്ങൾ പഠിച്ചിരുന്ന  സ്കൂളിൽ പഠിപ്പിച്ചിരുന്ന ഒരധ്യാപകൻ വിദ്യാർത്ഥികളെ "വിഡ്ഢി "എന്ന് ഇടക്കിടക്ക് സംബോധന ചെയ്യും. പിന്നീടയാൾ വിദ്യാർത്ഥികൾക്കിടയിൽ വിഡ്ഢി മാഷായി.മറ്റൊരു സാർ വൃത്തിയും വെടിപ്പും ഉൽബോധിപ്പിച്ചപ്പോൾ അദ്ദേഹം വൃത്തി മാഷായി. കുട്ടികളെ ഇടക്കിടക്ക് തല്ലിയിരുന്ന സാർ പിരാന്തൻ മാഷായി. മലയാളം പഠിപ്പിച്ച സാർ പണ്ഡിറ്റ് മാസ്റ്ററായി. ഇങ്ങനെ, കുട്ടികൾ ഒട്ടുമിക്ക അധ്യാപകർക്കും ഇരട്ടപ്പേര് സമ്മാനിച്ചിരുന്നു.
എടാ കള്ള പെരുച്ചാഴി, മരമാക്രീ എന്നൊരു അധ്യാപകൻ സംബോധന ചെയ്യുമ്പോൾ, മറ്റൊരു അധ്യാപകൻ നീയൊന്നും കുരുത്തം പിടിക്കില്ലെന്ന് ശപിക്കുന്നു. ഇതെല്ലാം നിന്റെ തകരാറല്ല, നിന്റെ വർഗ്ഗത്തിന്റെ തകരാണെന്ന് മറ്റൊരാൾ ആണയിടുന്നു.
പട്ടിക കഷ്ണവുമായി ക്ലാസ്സിൽ നിൽക്കുന്ന ടീച്ചർമാരെ ഞാൻ കണ്ടിട്ടുണ്ട്. ഇതെന്തിനാ ടീച്ചറേ എന്നു ചോദിച്ചപ്പോൾ ഇതില്ലാതെ ഇവന്മാർ അടങ്ങിയിരിക്കില്ലെന്നാണ് ടീച്ചർ പറഞ്ഞത്. വടിയെടുക്കാതെ ക്ലാസ്സിൽ പോകുന്ന കാര്യം ഓർക്കാനേ വയ്യ. ക്ലാസ്സിലെത്തിയ ചില അധ്യാപകരുടെ പണി ക്ലാസ്സ്‌ ലീഡറെ അടുത്ത പറമ്പിലേക്ക് ഓടിക്കലാണ്. നല്ല ബലമുള്ള വടി ഒടിക്കാൻ. ചൂരലാണ് വടികളിൽ കേമൻ. പേരക്ക മരത്തിന്റെ വടിയും അത്യാവശ്യം ഉറപ്പുള്ളതാണ്. കുറച്ചു പേരെ അടിക്കുമ്പോഴേക്കും വടി ഒടിഞ്ഞു പോകും. ഒന്നും രണ്ടും അടിയല്ല, അന്ന് കിട്ടുക. ഗുരുനാഥന്റെ കലി അടങ്ങുന്നത് വരെ തല്ലും. പലർക്കും ഇഷ്ടം പിള്ളേരുടെ ചന്തിക്ക് അടിക്കാനാണ്‌. അടി കൊണ്ട സ്ഥലം തടിച്ചു വരും. എന്നാലും ഒട്ടുമിക്ക രക്ഷിതാക്കളും പരാതി പറഞ്ഞു വരാറില്ല. കാരണം, രക്ഷിതാക്കൾ അധ്യാപകരെ കണ്ടു മുട്ടുമ്പോൾ പറയും, എന്റെ മക്കളെ നോക്കണേ, അടിക്കേണ്ടപ്പോൾ നന്നായി കൊടുത്തോളൂ, ഞാൻ ചോദിക്കാനൊന്നും വരില്ല.
അന്നത്തെ മക്കൾ ഘടാഘടിയന്മാരായിരുന്നു, ഒന്നു രണ്ടു അടിയൊന്നും അവർക്ക് ഏശില്ല. വീട്ടിലെ ശല്യം തീർക്കാൻ കുട്ടികളെ സ്കൂളിൽ അയക്കുന്നവരുമുണ്ട്.
അന്നത്തെ ക്ലാസ്സിലെ ശിക്ഷാ മുറകൾ പലതാണ്. കുറുമ്പ് കാണിച്ച ശിഷ്യനെ മേശക്ക് ചുവട്ടിൽ കുമ്പിട്ടു നിർത്തിച്ചത് ഞാൻ കണ്ടിട്ടുണ്ട്. ബെഞ്ചിൽ കയറ്റലും ഡെസ്കിൽ കേറ്റലും പതിവാണ്. ചിലർ ശിഷ്യന്മാർ ഏത്തമിടുന്നത് കണ്ട് സയൂജ്യമടയാറുണ്ട്. ഇമ്പോസിഷൻ എഴുതിക്കൽ പതിവ് ശിക്ഷാ രീതിയായിരുന്നു. അമ്പതും നൂറും ആയിരവും, ചിലപ്പോൾ പതിനായിരവും ആകും ഈ എഴുത്തിന്റെ എണ്ണം.
സൈക്കോളജിയും ശിശു വിദ്യാഭ്യാസവുമൊക്കെ പഠിച്ചു ട്രെയിനിങ് പൂർത്തിയാക്കി വരുന്ന അധ്യാപകരിൽ നിന്നും ഇത്തരം പെരുമാറ്റങ്ങൾ കാണുമ്പോൾ വല്ലാത്ത പ്രയാസം തോന്നും. കാലം മാറി, വിദ്യാഭ്യാസ സമ്പ്രദായങ്ങൾ അഴിച്ചു പണിതു. എം എൽ എല്ലും, ഡി പി ഇ പി യും, എസ് എസ് എ യും, എസ് എസ് കെ യുമായി മാറി മാറി വന്നു. അധ്യാപകർക്ക് അധ്യാപനവും പഠന പ്രവർത്തനങ്ങളും ശ്രദ്ധിക്കാനേ സമയം കിട്ടുന്നുള്ളൂ, വടിയെടുക്കാനും ഇമ്പോസിഷൻ എഴുതിയത് നോക്കാൻ സമയമെവിടെ.
മാറിയ സാഹചര്യത്തിൽ എല്ലാവർക്കും മാറ്റമുണ്ടായി.
Don't Miss
© all rights reserved and made with by pkv24live