വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു
പെരുവയൽ:
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി
ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.
പെരുവയലിൽ പ്രവർത്തിച്ചു പോരുന്ന ടെനാസിസ് റെമഡിയൽ സെന്ററിന്റെ നേതൃത്വത്തിലായിരുന്നു രക്ഷിതാക്കൾക്കും പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുമായി സൗജന്യമായി
ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചിരുന്നത്.
നന്നാക്കി എഴുതുവാനും കൂട്ടി വായിക്കുവാനുമുള്ള പ്രയാസങ്ങൾ കൊണ്ടോ ബുദ്ധിമുട്ടുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടത്ര രീതിയിലുള്ള പരിശീലനം നൽകി പോരുന്ന ഒരു സ്ഥാപനമാണ് ടെനാസിസ് റെമഡിയൽ സെൻ്റർ.
മൈൻഡ് തെറാപ്പിസ്റ്റും സൈക്കോളജിക്കൽ കൗൺസിലറുമായ ജമാലുദ്ദീൻ പി വി ക്ലാസെടുത്ത് സംസാരിച്ചു.
പെരുവയൽ മഹല്ല് സെക്രട്ടറി കെ മൂസ മൗലവി, പെരുവയൽ ദാറുസ്സലാം മദ്രസ പ്രസിഡണ്ട് കെ കെ മൊയ്തീൻ, ഉസ്മാൻ കുറ്റിക്കാട്ടൂർ, മുബഷിർ, രാമദാസൻ മാസ്റ്റർ, ടെസ്സി ടീച്ചർ, തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു