കോഴിക്കോട് താലൂക്കിന് കീഴിൽ എലത്തൂർ, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂർ, കുന്ദമംഗലം എന്നീ നിയോജക മണ്ഡലങ്ങളിലുൾപ്പെടുന്നവരും വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനായി 15.11.18 തിയ്യതി വരെ ഓൺലൈനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുമായ പ്രവാസികൾ അവരുടെ ബൂത്തുകൾ കണ്ടെത്തേണ്ടതിലേക്കായി പാസ്പോർട്ട്, വിസ എന്നിവയുടെ പകർപ്പുകൾ, കുടുംബ/അയൽവാസി ഇലക്ഷൻ ഐഡി കാർഡ് നമ്പർ എന്നിവ സഹിതം നേരിട്ടോ കുടുംബാംഗങ്ങൾ മുഖേനയോ 22.11.18 ന് മുമ്പായി കോഴിക്കോട് താലൂക്ക് ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ മുമ്പാകെ ഹാജറാകേണ്ടതാണ്. നിശ്ചിത തിയ്യതിക്കകം ഹാജറാകാത്തവരുടെ അപേക്ഷകൾ 2019 ജനുവരി 4 ന് പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർ പട്ടികയിലുൾപ്പെടുത്താൻ സാധിക്കുകയില്ല.