പത്തനംതിട്ട: കുമ്പഴ പോപ്പുലര്‍ ഓട്ടോ സെന്ററില്‍ തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. കംപ്യൂട്ടറില്‍ നിന്ന് തീ പടര്‍ന്നുവെന്നാണ് പ്രാഥമിക നിഗമനം. പത്തനംതിട്ട ഫയര്‍സ്‌റ്റേഷന്‍ ലീഡിങ് ഫയര്‍മാന്‍ പോള്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ സുരേഷ്, ശ്രീരാഗ്, ഉണ്ണി, പ്രസാദ്, രജ്ഞിത്ത്, ഹോംഗാര്‍ഡ് വിജന്‍ നായര്‍ എന്നിവരാണ് തീയണച്ചത്. സ്‌റ്റേഷന്‍ ഓഫിസര്‍ അനന്തു ഉടന്‍ സംഭവസ്ഥലത്തെത്തും.