കെ.എച്ച്.എസ്.ടി.യു അക്ഷരാലയം പദ്ധതിയുടെ ഭാഗമായി പ്രളയം തകർത്ത സ്കൂൾ ലൈബ്രറികളിലേക്കുള്ള പുസ്തക സമർപ്പണം ചെങ്ങന്നൂരിലെ തിരുവൻവണ്ടൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കം കുറിക്കുന്നു.സംസ്ഥാന പ്രസിഡണ്ട് കെ.മുഹമ്മദ് ഇസ്മായിൽ, ജനറൽ സെക്രട്ടരി നിസാർ ചേലേരി അക്ഷരാലയം കോ-ഓർഡിനേറ്റർ ഒ.ഷൗക്കത്തലി എന്നിവർ ചേർന്ന് ജില്ലാ പഞ്ചായത്തംഗം ശ്രീ ജോജി ചെറിയാന് കൈമാറുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഏലിക്കുട്ടി കുര്യാക്കോസ്, കവി ഒ.എസ്.ഉണ്ണികൃഷ്ണൻ, എഴുത്തുകാരി മേഘാ സുധീർ, സ്കൂൾ പ്രിൻസിപ്പാൾ സാവിത്രിദേവി, കെ.എച്ച്.എസ്.ടി. യു സംസ്ഥാന വൈസ് പ്രസിഡണ്ട് സജി ജോസഫ്, ആലപ്പുഴ ജില്ലാ പ്രസിഡണ്ട് ശിഹാബുദ്ദീൻ വടുതല , കോട്ടയം ജില്ലാ പ്രസിഡണ്ട് സിബി , ജില്ലാ കമ്മറ്റിയംഗം രാജൻ സെബാസ്റ്റ്യൻ ,തിരുവൻവണ്ടൂർ സ്കൂൾ അതിജീവനം പദ്ധതി കോ - ഓർഡിനേറ്റർ ജിജുമോൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.