Peruvayal News

Peruvayal News

പെരുവയൽ ദാറുസ്സലാം മദ്രസ്സ നബിദിന പരിപാടികൾക്ക് തുടക്കമായി.

മുത്ത്നബി മുഹമ്മദ് മുസ്തഫ സല്ലള്ളാഹു അലൈഹിവസല്ലം തങ്ങളുടെ 1493 ജന്മദിന ആഘോഷം വിപുലമായ പരിപാടികളോടെ ദാറുസ്സലാം മദ്രസ്സ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടു.
18/11/2018
20/11/2018
21/11/2018
എന്നി ദിവസങ്ങളിലാണ് വിപുലമായ പരിപാടികൾ നടക്കുന്നത്.
ഘോഷയാത്ര,
മൗലിദ് പാരായണം,
നിസ്ക്കാര ഹാൾ ഉദ്ഘാടനം,
നബിദിന സമ്മേളനം,
ദഫ് മുട്ട്,
അറബനമുട്ട്,
അൽസലാമ നഴ്സിറവിദ്യാർത്ഥികളുടെ കലാപരിപാടികൾ,
മദ്രസ്സ വിദ്യാർത്ഥികളുടെ പരിപാടികൾ,
പൂർവ്വ വിദ്യാർത്ഥികളുടെ പരിപാടികൾ,
എന്നിങ്ങനെ മുഖ്യ പരിപാടികൾ.
ബഹു: ഹാഷിം ശിഹാബ് തങ്ങൾ, പരിപാടിക്ക് പതാക ഉയർത്തി. തെരഞ്ഞെടുക്കപ്പെട്ട മദ്രസ്സ വിദ്യാർത്ഥികളുടെ കലാപരികൾ ഇന്ന് ഉച്ചക്ക് 2:30 മുതൽ തുടക്കം കുറിച്ചു.രാത്രി 9 മണിക്ക് ദഫ് മുട്ട്, അറബനമുട്ട് സ്റ്റേജിൽ പ്രദർശിപ്പിക്കും.
21/11/2018 ബുധനാഴ്ച രാത്രി 7 മണിക്ക് പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികളും, സർട്ടിഫിക്കറ്റ് വിതരണം, സമ്മാനദാനചടങ്ങും നടക്കും.

Don't Miss
© all rights reserved and made with by pkv24live