Peruvayal News

Peruvayal News

രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം

രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം
1998 ജനുവരി ഒന്ന് മുതല്‍ 2018 ഒക്‌ടോബര്‍ 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ നവംബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ രജിസ്‌ട്രേഷന്‍ പുതുക്കാം. മേല്‍പ്പറഞ്ഞ കാലയളവില്‍ സീനിയോറിറ്റി നഷ്ടപ്പെട്ട തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 31നകം എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ് സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സേഞ്ചില്‍ ഹാജരാകുകയോ, എംപ്ലോയ്‌മെന്റ് വകുപ്പിന്റെ വെബ്‌സൈറ്റായ www.employment.kerala.gov.in  മുഖേന ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഹോം പേജില്‍ നല്‍കിയിട്ടുള്ള സ്‌പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ടോ പ്രത്യേക പുതുക്കല്‍ നടത്താം.

Don't Miss
© all rights reserved and made with by pkv24live