ആധുനിക ഇന്റര്‍നെറ്റിംഗ് രംഗത്തെ സാങ്കേതികവിദ്യ കൂടുതല്‍ പ്രയോജനപ്പെടുത്തി സുരക്ഷ വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. ടച്ച് ഐ.ഡിയും ഫേസ് അണ്‍ലോക്കിംഗ് സംവിധാനവുമാണ് പുതുതായി സുരക്ഷയ്‌ക്കെത്തുന്നത്. വാട്‌സ് ആപ്പിന് കൂടുതല്‍ സുരക്ഷയൊരുക്കുകയാണ് ഈ രണ്ട് സംവിധാനങ്ങളും കൊണ്ട് ലക്ഷ്യമിടുന്നത്. ഇവ പുതിയ അപ്‌ഡേറ്റിലൂടെ നിങ്ങളുടെ ഫോണിലെത്തിയാല്‍ പിന്നെ മറ്റൊരാള്‍ക്കും നിങ്ങളുടെ വാട്‌സ് ആപ്പ് ഉപയോഗിക്കാനോ പ്രൈവറ്റ് മെസ്സേജുകള്‍ വായിക്കാനോ കഴിയില്ല.
രണ്ടാമതൊരാള്‍ നിങ്ങളുടെ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ ശ്രമിച്ചാലുടന്‍ ഫേസ് റെക്കഗ്‌നൈസ് ചെയ്യാനുള്ള വിന്‍ഡോ ഓപ്പണാകും. മാത്രമല്ല ഫിംഗര്‍പ്രിന്റ് ഉപയോഗിക്കാനും നിര്‍ദ്ദേശം നല്‍കും. ഇവ ഉറപ്പായാല്‍ മാത്രമേ വാട്‌സ്ആപ്പ് ഉപയോഗിക്കാനാകൂ. ആപ്പ് ഡെവലപ്പര്‍മാര്‍ ഇപ്പോള്‍ ഈ സംവിധാനങ്ങള്‍ ഉപയോക്താക്കളിലേക്ക് എത്തിക്കാനുള്ള തിരക്കിലാണ്.