🖥 PERUVAYAL ONLINE 🖥
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി "ഹജ്ജ് 2019" അപേക്ഷിക്കാനുള്ള അവസാന തിയ്യതി 12-12-2018 വരെ നീട്ടി.
ഇന്ത്യയുടെ ഹജ്ജ് കോട്ട 1,25,000 ആണ്. എന്നാൽ ഇതുവരെ ഒരു ലക്ഷത്തോളം അപേക്ഷകൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. അപേക്ഷകൾ അയയ്ക്കാൻ താല്പര്യമുള്ളവർ എത്രയും വേഗം ഓൺലൈൻ വഴി അപേക്ഷിച്ച് പ്രിന്റൗട്ട് ഒപ്പിട്ട് ഉള്ളടക്കം സഹിതം, എക്സിക്യൂട്ടീവ് ഓഫീസ്സര്‍, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ്, ഹജ്ജ് ഹൗസ്, കാലിക്കറ്റ് എയര്‍പോര്‍ട്ട് പി.ഒ., മലപ്പുറം - 673 647 എന്ന വിലാസത്തില്‍, 12-12-2018-ന് വൈകുന്നേരം 3 മണിക്കുമുമ്പായി ലഭിക്കത്തക്കവിധം രജിസ്റ്റേര്ഡ് തപാലിലോ /സ്പീഡ് പോസ്റ്റിലോ/കൊറിയര്‍ മുഖേനയോ, നേരിട്ടോ സമർപ്പി ക്കേണ്ടതാണ്.
70+ വയസ്സ് വിഭാഗത്തിലുള്ളവർ അപേക്ഷയും ഒറിജിനൽ പാസ്പോർട്ടും നിശ്ചിത സമയത്തിനകം ഹജ്ജ് കമ്മിറ്റി ഓഫീസിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്.
കൂടുതൽ സഹായങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
ജസിൽ തോട്ടത്തിക്കുളം
ജില്ലാ ട്രെയിനർ
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി
ഫോൺ - 9446607973