ബീച്ച‌് ആശുപത്രിക്ക‌് വികസനം:164 കോടിയുടെ മാസ്റ്റർ പ്ലാൻ.
കോഴിക്കോട‌്:ബീച്ച‌് ജനറൽ ആശുപത്രിയിൽ വികസന കുതിപ്പായി 164 കോടിയുടെ മാസ്റ്റർ പ്ലാൻ തയ്യാർ. നിലവിലെ കെട്ടിടങ്ങളുടെ പൈതൃകം നിലനിർത്തി ആധുനിക സൗകര്യങ്ങളോടെ പുതുക്കിപ്പണിയും. ഏഴുനിലയിൽ പുതിയ കെട്ടിടം നിർമിക്കും. ഡോക്ടർമാർക്കും നേഴ‌്സുമാർക്കും മറ്റും താമസിക്കാൻ എട്ടു നിലയിൽ 48 ഫ‌്ളാറ്റുകളുടെ സമുച്ചയവും വിഭാവനം ചെയ്യുന്നു. രണ്ട‌് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും.