🖥 PERUVAYAL ONLINE CITY NEWS🖥
ശബരിമല കര്‍മ സമിതി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.
പലയിടങ്ങളിലും കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നിര്‍ത്തിവെച്ചത് യാത്രക്കാരെ വലച്ചു. പോലീസ് സംരക്ഷണം തന്നാലെ സര്‍വീസ് ആരംഭിക്കുവെന്ന് കെ.എസ്.ആര്‍.ടി.സി.അധികൃതര്‍ അറിയിച്ചു. ഹര്‍ത്താലിന് ബിജെപിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ശനിയാഴ്ച പുലര്‍ച്ച പ്രഖ്യാപിച്ച ഹര്‍ത്താല്‍ രാവിലെ ഓഫീസുകളിലേക്കും മറ്റും പുറപ്പെട്ട ഭൂരിപക്ഷം പേരും അറിഞ്ഞിരുന്നില്ല. ചികിത്സക്കും മറ്റും പോകുന്നവരെ വൈകി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഓട്ടോകളടക്കം ചുരുക്കം ചില ടാക്‌സി വാഹനങ്ങള്‍മാത്രമാണ് നിരത്തിലറങ്ങിയത്. ഹര്‍ത്താല്‍ അറിയാതെ നിരത്തിലിറങ്ങിയ സ്വാകാര്യ ബസുകള്‍ പലയിടങ്ങളിലായി ഹര്‍ത്താല്‍ അനുകൂലികള്‍ തടയുന്നുണ്ട്.
അതേ സമയം പത്തനംതിട്ടയില്‍ നിന്നും എരുമേലിയില്‍ നിന്നും പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസ് കോണ്‍വോയ് അടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്നുണ്ട്. മറ്റു സര്‍വീസുകളൊക്കെ നിര്‍ത്തിവെച്ചിരിക്കുകയാണ്.
വിവിധ ജില്ലകളില്‍ ഇന്ന് നടത്താനിരുന്ന ജില്ലാ ശാസ്ത്രമേളകള്‍ മാറ്റിവെച്ചിട്ടുണ്ട്. വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവവും നാളത്തേക്ക് മാറ്റി. കേരള ഹിന്ദി പ്രചാരസഭ ഇന്ന് നടത്താനിരുന്ന സുഗമ പരീക്ഷ മാറ്റിവെച്ചു. തിരുവനന്തപുരത്ത് ജില്ലാകളക്ടറുടെ അദാലത്തും മാറ്റിവെച്ചിട്ടുണ്ട്. കേരള സര്‍വകലാശാല വിദൂരവിദ്യാഭ്യാസം വിഭാഗം ഇന്ന് നടത്താനിരുന്ന എല്ലാ ക്ലാസുകളും മാറ്റിവെച്ചു.
രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താലിന് ആഹ്വാനം