Peruvayal News

Peruvayal News

🖥 Peruvayal Online City News🖥 നമുക്കൊരു ഹൈഡ്രജന്‍ ബലൂണ്‍ നിര്‍മ്മിക്കാം താരതമ്യേന ഭാരം കുറഞ്ഞ ഒരു വാതകമാണ് ഹൈഡ്രജന്‍.

നമുക്കൊരു ഹൈഡ്രജന്‍ ബലൂണ്‍ നിര്‍മ്മിക്കാം
താരതമ്യേന ഭാരം കുറഞ്ഞ ഒരു വാതകമാണ് ഹൈഡ്രജന്‍. ഈ വാതകം നിറച്ച ബലൂണിന്റെ പിടി വിട്ടാല്‍ അന്തരീക്ഷത്തിലേക്ക് ഉയര്‍ന്ന് പറന്നു പോകും. നമുക്കൊരു ഹൈഡ്രജന്‍ ബലൂണ്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കാം. ആവശ്യമായ സാധനങ്ങള്‍ 1. ഒരു ഇടത്തരം വലുപ്പമുള്ള ബലൂണ്‍ 2. ഒരു പത്തു തുടം കുപ്പി 3. കുറച്ചു ചുണ്ണാമ്പ് 4. കുറച്ചു അലൂമിനിയം കടലാസ് (സിഗരറ്റിന്റെ കവറില്‍ നിന്നും ശേഖരിക്കാം) 5. കുറച്ചു അലക്കു കാരം പത്തു തുടക്കുപ്പിയിലേക്ക് ചുണ്ണാമ്പ്, അലൂമിനിയം കടലാസ്, അലക്കു കാരം എന്നിവ ഇടുക. അതിലേക്ക് കുപ്പിയുടെ പകുതിയോളം ചെറു ചൂടുവെള്ളം ഒഴിക്കുക. അതിനു ശേഷം, കുപ്പിയുടെ വായിലേക്ക് ബലൂണ്‍ കയറ്റിയിടുക. കുറച്ചു സമയത്തിനു ശേഷം ബലൂണ്‍ അല്പാല്പമായി വീര്‍ത്തു വരുന്നതുകാണാം. ബലൂണ്‍ നന്നായി വീര്‍ത്തതിനു ശേഷം, ചെറിയ നൂല്‍ കൊണ്ട് നന്നായി കെട്ടി കുപ്പിയില്‍ നിന്നും മാറ്റുക. ഇനി ഈ ബലൂണ്‍ കൈപ്പത്തിയില്‍ വെച്ചു നോക്കൂ, അത് അന്തരീക്ഷത്തിലേക്ക് പറന്നുയരുന്നു.

Don't Miss
© all rights reserved and made with by pkv24live