മഹീന്ദ്ര ട്രിയോ ഇലക്‌ട്രിക് മുച്ചക്ര വാഹനം ഇന്ത്യയില്‍ പുറത്തിറക്കി. ട്രിയോ, ട്രിയോ യാരി എന്നീ രണ്ട് വകഭേദങ്ങളിലാണ് പുതിയ ഇലക്‌ട്രിക് ഓട്ടോറിക്ഷ എത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഗ്ലോബല്‍ മൊബിലിറ്റി സമ്മിറ്റില്‍ ട്രിയോ മഹീന്ദ്ര പ്രദര്‍ശിപ്പിച്ചിരുന്നു. മഹീന്ദ്ര നിരയിലെ രണ്ടാമത്തെ ഇലക്‌ട്രിക് ഓട്ടോയാണിത്. 2017ല്‍ ഇലക്‌ട്രിക് കരുത്തില്‍ ഇആല്‍ഫ മോഡല്‍ കമ്ബനി പുറത്തിറക്കിയിരുന്നു. ട്രിയോ െ്രെഡവര്‍ +3 സീറ്ററും ട്രിയോ യാരി ഡ്രൈവര്‍ +4 സീറ്ററുമാണ്. ഹാര്‍ഡ് ടോപ്പ് സോഫ്റ്റ് ടോപ്പ് പതിപ്പുകളില്‍ രണ്ടും ലഭ്യമാകും.