സംസ്ഥാന സ്‌കൂള്‍ കലോത്സവം
അധ്യയനവര്‍ഷം നഷ്ടപ്പെടാതിരിക്കാനും ചെലവ് ചുരുക്കാനുമായി ഇത്തവണ കലോത്സവം മൂന്ന് ദിവസം ആക്കി ചുരുക്കിയിട്ടുണ്ട് .. കഴിഞ്ഞ വര്‍ഷം 6 ദിവസമായിരുന്നു .
ഡിസംബര്‍ ഏഴു മുതല്‍ ഒമ്പതുവരെയാണ് കലോത്സവം .
ആലപ്പുഴയില്‍ 29 വേദികളിലായി 158 മത്സര ഇനങ്ങളാണ് ഉണ്ടാവുക.
14, 000 കലാകാരികളും, കലാകാരന്മാരും കലയുടെ ഉത്സവത്തില്‍ മാറ്റുരയ്ക്കും.
വലിയ തോതിലുള്ള ഉദ്ഘാടന സമാപന സമ്മേളനങ്ങളും ട്രോഫിക്കുള്ള സ്വീകരണവും ഒന്നും ഇത്തവണ ഉണ്ടാകില്ല.
12 സബ് കമ്മിറ്റികള്‍ രൂപവത്കരിച്ചു.
മുഖ്യ രക്ഷാധികാരികൾ
കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്
രക്ഷാധികാരികൾ
എം.പി.മാരായ കെ.സി.വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എം.എല്‍.എമാരായ എ.എം.ആരിഫ്, ആര്‍.രാജേഷ് തോമസ് ചാണ്ടി, യു.പ്രതിഭ, സജി ചെറിയാന്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാന്‍
സംഘാടക സമിതിയുടെ ചെയര്‍മാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ
വൈസ് ചെയർമാൻ
ധനമന്ത്രി ടി.എം.തോമസ് ഐസക്, ഭക്ഷ്യവകുപ്പ് മന്ത്രി പി.തിലോത്തമന്‍