സത്യധാര കാമ്പയിൻ ഉദ്ഘാടനം ചെയ്തു മാവൂർ: സത്യധാര ദ്വൈവാരിക യുടെ പ്രചാരണത്തിന്റെ എൻ.ഐ.ടി മേഖലാ തല ഉദ്ഘാടനം കെ എ ഖാദർ മാസ്റ്ററെ വരിക്കാരനായി ചേർത്ത് പാണക്കാട് സയ്യിദ് ഹമീദലീ ശിഹാബ് തങ്ങൾ നിർവഹിച്ചു. ഓ.പി അശ്റഫ് ,കാക്കുളങ്ങര മുഹമ്മദ് മുസ് ലിയാർ,എം.കെ.എം ബാഖവി ,ശുക്കൂർ മാസ്റ്റർ, ഇല്യാസ് ഫൈസി, റഹീം ആനക്കുഴിക്കര , അബ്ദുല്ല മാസ്റ്റർ, ഹബീബ് ചിറ്റാരിപിലാക്കൽ, താജു റഹ് മാൻ മാസ്റ്റർ, ഇസ്സുദ്ധീൻ പാഴൂർ ,കരീം നിസാമി ,ശാഫി ഫൈസി പുവ്വാട്ട് പറമ്പ് സംസാരിച്ചു.