യഥാർത്ഥ പരാജിതൻ...
ജീവിതത്തിൽ പരാജയങ്ങൾ സർവ്വസാധാരണമാണ്.., പരാജയങ്ങളോട് നാം സ്വീകരിക്കുന്ന നിലപാടുകളാണ് പ്രധാനം..
ഭൗതിക ജീവിതത്തിൽ സംഭവിക്കുന്ന പരാജയമല്ല യഥാർത്ഥ പരാജയം.., നാളെ സൃഷ്ടാവിന്റെ സന്നിധിയിൽ വെച്ച്, താൻ ചെയ്ത സൽകർമ്മങ്ങൾ മറ്റുള്ളവർക്ക് വീതിച്ച് നൽകി, പകരം അവരുടെ തിന്മകൾ കൂടി തലയിലേറ്റി നരകത്തിലേക്ക് വലിച്ചെറിയപ്പെടുന്നവരാണ് യഥാർത്ഥ പരാജിതർ.
മറ്റുള്ളവരെ കുറിച്ച് പരദൂഷണം പറയുകയും, അനാവശ്യ വാക്കുകൾകൊണ്ടും പ്രവർത്തികൾകൊണ്ടും അവരെ വിഷമിപ്പിക്കുകയും ചെയ്യുന്നവർ നാളെ അവരുടെ പാപഭാരങ്ങൾ കൂടി തലയിലേറ്റേണ്ടി വരും..