മുതുവല്ലൂർ ഗ്രാമപഞ്ചായത്ത് 2018-19 വാർഷിക പദ്ധതി: എസ്.സി വിദ്യാർത്ഥികൾക്ക് മേശ, കസേര വിതരണം ചെയ്തു
മുതുവല്ലൂർ:
മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത്
നവകേരളത്തിന് ജനകീയാസൂത്രണം
2018-19 വാർഷിക പദ്ധതിയിലുൾപ്പെടുത്തി എസ്.സി വിദ്യാർത്ഥികൾക്ക് മേശ, കസേര വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ സഗീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റഹ്‌മ മുജീബ് അദ്ധ്യക്ഷത വഹിച്ചു.
നിർവഹണ ഉദ്യോഗസ്ഥനായ ജി എം എൽ പി സ്കൂൾ ഹെഡ് മാസ്റ്റർ ഷൗക്കത്തലി.കെ സ്വാഗതം പറഞ്ഞു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. ഷഹർബാനു, മെമ്പർമാരായ ഷാഹിദ.ഡി, സാറാബി.എം.സി തുടങ്ങിയവർ പ്രസംഗിച്ചു.