ഇതു പ്രകാരം പത്താം ക്ലാസ്സിലെ SSLC ഐ.റ്റി. മോഡല്‍ പരീക്ഷ 2019ജനുവരി 30 ന് തുടങ്ങി ഫെബ്രുവരി 09 നകം പൂര്‍ത്തിയാക്കിയാക്കേണ്ടതാണ്. SSLC ഐ.റ്റി. മോഡല്‍ പരീക്ഷയുടെ സോഫ്റ്റ്‌വെയര്‍ CDകള്‍ ജില്ലാ വിദ്യാഭ്യാസ ഒഫീസുകളില്‍ വിതരണത്തിന് സജ്ജമാക്കിയിട്ടുണ്ട്. നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ SSLC ഐ.റ്റി. മോഡല്‍ പരീക്ഷ പൂര്‍ത്തിയാക്കിയ ശേഷം പരീക്ഷാ കേന്ദ്രങ്ങളില്‍ തയ്യാറാക്കിയ സ്കോര്‍ ഷീറ്റിന്റെ പ്രിന്റ്ഔട്ട്, റിസല്‍ട്ട് CD എന്നിവ ഫെബ്രുവരി 14 നകം ജല്ലാ വിദ്യാഭ്യാസ ഓഫീസില്‍ സ്കൂളുകള്‍ സമര്‍പ്പിക്കേണ്ടതാണ്. റിസല്‍ട്ട് CD യുടെ പരിശോധന ഫെബ്രുവരി 16 ന് കൈറ്റ് ജല്ലാ കേന്ദ്രങ്ങളില്‍ നടത്തുന്നതാണ്. 2019 SSLC ഐ.റ്റി. മോഡല്‍ പരീക്ഷാ നടത്തിപ്പു സംബന്ധിച്ചുള്ള വിശദമായ നിര്‍ദ്ദേശങ്ങള്‍ക്ക് പരീക്ഷാഭവന്‍ സെക്രട്ടറിയുടെ സര്‍ക്കുലര്‍ പുനര്‍ വായനക്കായി ഇതോടൊന്നിച്ച് അറ്റാച്ച് ചെയ്യുന്നു. 2019 SSLC ഐ.റ്റി. പരീക്ഷാ സോഫ്റ്റ്‌വെയര്‍ പരിശീലനം പരിശീലനം 31.01.2019 വ്യാഴാഴ്ച വിദ്യാഭ്യാസ ജില്ലകള്‍ കേന്ദ്രീകരിച്ച് നടത്തുന്നതാണ്. കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകള്‍ക്ക് സെന്റ്. കട്ടപ്പന ജോര്‍ജ്ജ് ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ചും, തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകള്‍ക്ക് കൈറ്റ് ജില്ലാ കേന്ദ്രത്തില്‍ വച്ചും പരിശീലനം നടത്തുന്നതാണ്. സമയം : രാവിലെ 11.00 മണി. 2019 SSLC ഐ.റ്റി. പരീക്ഷാ ജോലികള്‍ക്കായി ഹെഡ്മാസ്റ്റര്‍മാര്‍ ഗൂഗിള്‍ ഫോം വഴി നിര്‍ദ്ദേശിച്ച മുഴുവന്‍ അദ്ധ്യാപകരും ഈ പരീശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്. എന്നാല്‍ മുന്‍ വര്‍ങ്ങളില്‍ പരീക്ഷകള്‍ നടത്തി പരിചയം സിദ്ധിച്ചിട്ടുള്ളവര്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധമില്ല. 2019 SSLC ഐ.റ്റി. പരീക്ഷാ ഡ്യൂട്ടികള്‍ പ്രസിദ്ധീകരിച്ച ശേഷം പരിശീലനം ഉണ്ടായിരിക്കുന്നതല്ല. ഇപ്പോള്‍ കൈറ്റ് ലഭ്യമാക്കുന്ന SSLC ഐ.റ്റി. മോഡല്‍ പരീക്ഷയുടെ സോഫ്റ്റ്‌വെയര്‍ CD യോടൊപ്പം 8,9 ക്ലാസ്സുകളുടെ വാര്‍ഷിക എ.റ്റി പരീക്ഷയുടെ സോഫ്റ്റ്‌വെയര്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുള്ള വിവരം ഓര്‍മ്മപ്പെടുത്തുന്നു.
പത്താം ക്ലാസ്സിലെ 2019 SSLC ഐ.റ്റി. മോഡല്‍ പരീക്ഷാ നടത്തിപ്പു സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ 17.01.2019 ന് പരീക്ഷാഭവന്‍ സെക്രട്ടറി പുറത്തറക്കിയ സര്‍ക്കുലറിലൂടെ സ്കുളുകളെ അറിയിച്ചിരുന്നു
പത്താം ക്ലാസ്സിലെ 2019 SSLC ഐ.റ്റി. മോഡല്‍ പരീക്ഷാ നടത്തിപ്പു സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ 17.01.2019 ന് പരീക്ഷാഭവന്‍ സെക്രട്ടറി പുറത്തറക്കിയ സര്‍ക്കുലറിലൂടെ സ്കുളുകളെ അറിയിച്ചിരുന്നു.