മോട്ടോർ വാഹന വകുപ്പിൽ 24 അധിക മിനിസ്റ്റീരിയൽ തസ്തിക സൃഷ്ടിച്ച് ഉത്തരവായി
മോട്ടോർ വാഹന വകുപ്പിൽ പുതുതായി രൂപീകരിച്ച ആറ് സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ 24 അധിക മിനിസ്റ്റീരിയൽ തസ്തിക സൃഷ്ടിച്ച് ഉത്തരവായി. ഇരിട്ടി, ന•ണ്ട, പേരാമ്പ്ര, തൃപ്രയാർ, കാട്ടാക്കട, വെള്ളരിക്കുണ്ട് എന്നീ സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ ഓരോന്നിലും ജൂനിയർ സൂപ്രണ്ടിന്റെ ഒന്നും സീനിയർ ക്ലാർക്ക് മൂന്നൂം ഉൾപ്പെടെ നാല് തസ്തികകൾക്കാണ് സർക്കാർ അനുമതി നൽകിയത്.