മുൻ രാജ്യരക്ഷാ മന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ ജോർജ് ഫെർണാണ്ടസ് (88) അന്തരിച്ചു.
ജോർജ് ഫെർണാണ്ടസ് അന്തരിച്ചു. മുൻ രാജ്യരക്ഷാ മന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ ജോർജ് ഫെർണാണ്ടസ് (88) അന്തരിച്ചു. അടിയന്തിരാവസ്ഥക്കാലത്തെ വിപ്ലവനേതാവും ദേശീയ ജനാധിപത്യ മുന്നണിയുടെ ശില്പിയുമായിരുന്നു. ഡൽഹിയിലെ സ്വകാര്യ വസതിയിൽ രാവിലെ ആയിരുന്നു അന്ത്യം. അൽഷിമേഴ്സും പാർക്കിൻസൺസ് രോഗവും ബാധിച്ച അദ്ദേഹം ദീർഘനാളുകളായി ചികിത്സയിലായിരുന്നു. മംഗലാപുരം സ്വദേശിയാണ്. മൊറാർജി ദേശായി ഗവൺമെൻറിൽ റെയിൽവേയുടേയും വ്യവസായത്തിന്റേയും ചുമതല വഹിച്ചു. വാജ്പേയ് മന്ത്രിസഭയിൽ രാജ്യരക്ഷാ വകുപ്പിന്റെ ചുമതല വഹിക്കവെ ആണ് പാക്കിസ്ഥാനുമായുള്ള കാർഗിൽ യുദ്ധം. കൊങ്കൺ റെയിൽവേ ജോർജ് ഫെർണാണ്ടസിന്റെ സ്വപ്ന പദ്ധതിയായിരുന്നു. കേന്ദ്ര മന്ത്രി ആയിരുന്ന ഹുമയൂൺ കബീറിന്റെ മകൾ ലൈലാ കബീർ ആണ് ഭാര്യ. വിദേശത്തായിരിക്കുന്ന മകൻ ഷോൺ ഫെർണാണ്ടസ് തിരിച്ചെത്തിയ ശേഷമേ സംസ്കാരം സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കൂ.