സ്‌കൂള്‍ കലോത്സവത്തിന് ആറര കോടി.
അധ്യാപക പരിശീനത്തില്‍ നിന്ന് അധ്യാപക പരിവര്‍ത്തനത്തിലേക്ക് നാം നീങ്ങേണ്ടുതണ്ട്.
അടുത്ത അഞ്ച് വര്‍ഷം കൊണ്ട് എല്ലാ അധ്യാപകരും ഇതിലൂടെ കടന്ന് പോകും
മാനദണ്ഡപ്രകാരമുള്ള അധ്യാപക തസ്തികകള്‍ സൃഷ്ടിക്കും. 3656 തസ്തികകളാണ് ഇതുവരെ പുതുതായി സൃഷ്ടിച്ചത്.
പൊതുവിദ്യാലയങ്ങളുടെ സൗകര്യ വിപുലീകരണത്തിന് കിഫ്ബിയില്‍ നിന്ന് 2038 കോടി അനുവദിച്ചു. കിഫ്ബിയില്‍ നിന്ന് പണം ലഭിക്കാത്ത വിദ്യാലയങ്ങള്‍ക്ക് 170 കോടി. 4775 സ്‌കൂളുകളിലായി എട്ടു മുതല്‍ 12 വരെയുള്ള 45000 ക്ലാസ് മുറികള്‍ ഹൈ ടെക്കായി. 9941 പ്രൈമറി അപ്പര്‍ പ്രൈമറി വിദ്യാലയങ്ങള്‍ ഹൈടെക്ക് ആക്കുന്നതിനുള്ള 292 കോടി രൂപ കിഫ്ബി അനുവദിച്ച് കഴിഞ്ഞു. ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളുടെ ലബോറട്ടറിയും ലൈബ്രറിയും സംയോജിപ്പിക്കും
സ്ത്രീകളുടെ പദ്ധതികള്‍ക്കായി 1420 കോടി.
കുടുംബശ്രീക്കായി 1000 കോടിയുടെ ബജറ്റ്.
കേരള ബാങ്കിന്റെ രൂപീകരണമാകും 2019-20 വര്‍ഷത്തില്‍ നിര്‍ണായകമാകുക. ഈ നിയമസഭാ സമ്മേളനത്തില്‍ കേരള ബാങ്കിന് ആവശ്യമായ നിയമഭേദഗതി വരുത്തും. നിലവിലെ സഹകരണത്തിന് വ്യത്യസ്തമായി പ്രവാസി നിക്ഷേപവും ഇതിലുണ്ടാകും.
ഗള്‍ഫ് രാജ്യങ്ങളില്‍ മലയാളികള്‍ മരണപ്പെട്ടാല്‍ മൃതദേഹം വീട്ടിലെത്തിക്കാനുള്ള ചിലവ് ഇനിമുതല്‍ നോര്‍ക്ക വഹിക്കും.
സമാന്തര അതിവേഗ റെയില്‍പാതയുടെ നിര്‍മാണം ഈ വര്‍ഷം. 515 കിലോമീറ്റര്‍ റെയില്‍ പാതക്ക് 55,000 കോടി ചിലവ് വരും.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നാല് മണിക്കൂര്‍ കൊണ്ട് ട്രെയിന്‍ യാത്ര; ഇതിനായി അതിവേഗ റെയില്‍പാത നിര്‍മിക്കും.
കേരള ബോട്ട്‌ലീഗ്; ഓഗസ്റ്റ് രണ്ടാം ശനിയാഴ്ചയിലെ നെഹ്‌റു ട്രോഫി മുതല്‍ നവംബര്‍ ഒന്നിലെ പ്രസിഡന്റ് കപ്പ് വരെയുള്ള മൂന്ന് മാസത്തിലെ എല്ലാ വാരാന്ത്യത്തിലും ബോട്ട് റേസിങ് ഉണ്ടാകും.
സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കാന്‍ കിഫ്ബിയില്‍ നിന്ന് പണം നല്‍കും. പഴയ ബള്‍ബുള്‍ തിരിച്ചുവാങ്ങി എല്‍ഇഡി ബള്‍ബുകള്‍ നല്‍കും.
585 കി.മീ നീളത്തില്‍ ബേക്കല്‍ മുതല്‍ കോവളം വരെയുള്ള ജലപാത 2020 ഓടെ പൂര്‍ത്തീകരിക്കും.
പടിപടിയായി നഗരങ്ങളില്‍ ഇലക്ടരിക് ഓട്ടോറിക്ഷകള്‍ മാത്രമാക്കു. കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകളിലേക്ക് മാറും. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളും ഇലക്ട്രിക് ആക്കും.
ആകെ ബജറ്റ് ചെലവ് 1.42 ലക്ഷം കോടി.
നവോത്ഥാന മ്യുസിയം തിരുവനന്തപുരത്ത് സ്ഥാപിക്കും.ഐസക്.
പ്രളയബാധിത പഞ്ചായത്തുകൾക്ക് 250 കോടി.
ശബരിമല ക്ഷേത്രത്തിൽ തിരുപ്പതിമാതൃകയിൽ സംവിധാനം ഒരുക്കും.
തിരുവിതാം കൂർ ദേവസ്വം ബോർഡിന് നൂറ് കോടി രൂപ അനുവദിച്ചു.
KSRTC ക്ക് 1000 കോടി