ഓൾ ഇന്ത്യ സ്റ്റുഡന്റസ് ബ്ലോക്ക് കോഴിക്കോട് ജില്ലാ കൺവെൻഷൻ വർത്തക മണ്ഡലം ഹാളിൽ ചേർന്നു.
ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്കിന്റെ വിദ്യാർത്ഥി വിഭാഗമായ ഓൾ ഇന്ത്യ സ്റ്റുഡന്റസ് ബ്ലോക്ക് കോഴിക്കോട് ജില്ലാ കൺവെൻഷൻ വർത്തക മണ്ഡലം ഹാളിൽ ചേർന്നു.
സ്റ്റുഡന്റസ് ബ്ലോക്ക് സംസ്ഥാന ജനറൽ സിക്രട്ടറി നന്ദുകൃഷ്ണ യുടെ അധ്യക്ഷതയിൽ ഫോർവേഡ് ബ്ലോക്ക് സംസ്ഥാന സെക്രട്ടറിയെറ്റ് അംഗം മനോജ് ശങ്കരനെല്ലോർ ഉത്ഘാടനം ചെയ്തു. സംസ്ഥാനത് വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ നാളുകളിലായി നടന്നുകൊണ്ടിരിക്കുന്ന തെറ്റായ നിലപാടുകൾക്കെതിരെയും ഹെയർ സെക്കണ്ടറിയെ തകർക്കാനുള്ള ശ്രമം വിദ്യാഭ്യാസ മേഖലയിൽ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ഉത്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി കായക്കൽ അഷ്‌റഫ്, സംസ്ഥാന കമ്മറ്റി അംഗം ബഷീർ പുവ്വാട്ട്പറമ്പ്, യൂസഫലി കോട്ടൂളി, ശാക്കിർ കെ വി, യാസർ അറഫാത്, തുടങ്ങിയവർ സംസാരിച്ചു.
ഷിഫാന കുറ്റിക്കാട്ടൂർ-പ്രസിഡന്റ്, അഫ്ഫാൻ-വൈസ് പ്രസിഡന്റ്, വിഷ്ണു പി ഫറോക്-സിക്രട്ടറി, ആകാശ്, അഷ്‌ന-ജോയിന്റ് സെക്രട്ടറിമാർ, ജയസൂരജ്-ട്രെഷറർ, എക്സികുട്ടീവ് അംഗങ്ങൾ ആയി ദിൽഷാദ്, അനസ്, നബ്ഹാൻ, ഇജാസ് മാത്തോട്ടം, കാർത്തിക് പെരുവയൽ, അജാസ്, മുഹമ്മദ് സിനാൻ എന്നിവരെ തിരഞ്ഞെടുത്തു.