Peruvayal News

Peruvayal News

എന്താണ് പഠനോത്സവം

എന്താണ്

പഠനോത്സവം

1.ക്ലാസിലെ ഓരോ കുട്ടിയെയും ഒരു യൂനിറ്റായി കണ്ട്  അവനിലെ പ്രതിഭയെ കണ്ടെടുത്ത് പ്രോത്സാഹിപ്പിച്ചതിൻ്റെ നേർക്കാഴ്ചയാണ്  പഠനോത്സവം.

2. ഒരു പ്രവർത്തനം ചെയ്യുമ്പോൾ പഠിതാവ് ആർജിക്കേണ്ട ശേഷികൾ എൻ്റെ കുട്ടി നേടി എന്ന് രക്ഷിതാവിനെ ,പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുന്ന സുതാര്യതയാണ് പഠനോത്സവം.

3. പരിമിതമായ  പരീക്ഷാ മാതൃകകളെ മറികടന്ന് പഠിതാവിലെ പ്രതിഭകളുടെ  ഉത്സവ പ്രതീതിയിലുള്ള പ്രവാഹമായിരിക്കണം പഠനോത്സവം.

4.  മികച്ച യോഗ്യതയുള്ള അധ്യാപകരുടെ ശാസ്ത്രീയമായ അധ്യാപനത്തിൻ്റെ വിജയോത്സവമാണ് പഠനോത്സവം.

5. കുട്ടികളുടെ സ്വതന്ത്രമായ സർഗാത്മകതയും ആസ്വാദനവും പരീക്ഷണവും നിരീക്ഷണവും കൗതുകവും കൃത്യതയും അനുഭവിച്ചറിയാനുള്ള പന്തലാണ് പഠനോത്സവം.

6. അറിവിൻ്റെ നിർമ്മാണത്തിലെയും കൈമാറ്റത്തിലെയും ജനാധിപത്യം രുചിച്ചറിയാനുള്ള പഠന പാർലിമെൻ്റാണ് പഠനോത്സവം.

7. പഠിതാവും അധ്യാപികയും പാചകം ചെയ്ത വിഭവങ്ങൾ പൊതു സമൂഹത്തോടൊപ്പം ആസ്വദിച്ച് ഉണ്ണുന്ന ജനകീയ ശാസ്ത്ര സാഹിത്യ സദ്യയാണ് പഠനോത്സവം.

8. കുഞ്ഞു ശാസ്ത്ര-സാഹിത്യ പ്രതിഭകളുടെയും ബാലരാമാനുജന്മാരുടെയും  മികവുത്സവമാണ് പഠനോത്സവം.

9. ക്ലാസുമുറിയിൽ എല്ലാവരും മിടുക്കരാണെന്നതിൻ്റെ സാക്ഷ്യപത്ര സാക്ഷാൽക്കാരമാണ് പഠനോത്സവം.

10. അധ്യാപകർ കാണിച്ച വഴിയിലൂടെ നടക്കുന്നതോടൊപ്പം സ്വന്തമായ വഴികളിൽ കൂടി  സഞ്ചരിച്ചപ്പോഴുണ്ടായ  ആഹ്ലാദത്തിൻ്റെ പ്രകടനമാണ് പഠനോത്സവം.

Don't Miss
© all rights reserved and made with by pkv24live