ഫോക്കസ് സൗദി ,ജുബൈൽ ചാപ്റ്റർ എഴുപതാം റിപ്പബ്ലിക്കിനോടനുബന്ധിച്ചു ഭരണ ഘടന സംരക്ഷ ചർച്ച സദസ്സ് സംഘടിപ്പിച്ചു
അംബേദ്ക്കർമാർ പുനർജനിക്കട്ടെ എന്ന ശീര്ഷകത്തെ അടിസ്ഥനാക്കിയുള്ള ചർച്ച സദസ്സ് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മിഡിൽ ഈസ്റ്റ് കൺവീനർ മൻസൂർ പള്ളൂർ ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു .രാജ്യം 70 മത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ
ഭരണഘടന ഉറപ്പുതരുന്നു വ്യെക്തി സ്വാതന്ത്ര്യം, മതേതരത്വം, ആവിഷ്കാര സ്വാതന്ത്ര്യം, സാമൂഹ്യപിന്നോക്ക സംവരണം തുടങ്ങിയ ഉദാത്ത മൂല്യങ്ങൾ തച്ചുതകർത്തു കാറ്റിൽ പറത്തുകയും അതിലുപരി ഭരണഘടനയുടെ നിലനിൽപ്പിനു തന്നെ ഭീഷണി നേരിടുന്ന ഫാസിസ്റ്റ് ഭരണമാണ് ഇന്ത്യൻ ജനത ഇന്ന് നേരിടുന്ന വലിയ ഭീഷണിയെന്നു സെമിനാർ വിലയിരുത്തി.
ചർച്ച സദസ്സിൽ ജുബൈലിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് യു എ റഹീം ,ഉസ്മാൻ ഒട്ടുംമ്മൽ (കെ .എം .സി .സി ) നവാഫ് ,മുഫീദ് (ഐ .എം .സി .സി ),നൂഹ് പാപ്പിനിശ്ശേരി (ജുവ ),ശിഹാബ് കായംകുളം ,ആന്റണി പി .പി (ഒ .ഐ .സി .സി )ശിഹാബ് കീച്ചേരി ,അജീബ് (ഐ. സ് .ഫ് ),നിസാർ ,നബ്ഹാൻ (യൂത്ത് ഇന്ത്യ ),ബാപ്പുതേഞ്ഞിപ്പാലം (സാഫ്‌ക്ക )അബ്ദുൽ കരീം (സഹായി) ബഷീർബാബു (മാപ്‌സ് )അഷ്‌റഫ് മുവ്വാറ്റുപുഴ (ഗ്ലോബൽ ഒ .ഐ .സി .സി ),ഹാഫിസ് റഹ്മാൻ പുത്തൂർ (സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ )എന്നിവർ പങ്കെടുത്തു സംസാരിച്ചു
ജുബൈൽ ചാപ്റ്റർ സി ഇ ഒ ഷുക്കൂർ മൂസയുടെ അദ്യക്ഷതയിൽ ചേർന്ന ചർച്ച സദസിൽ ആബിദ് കാലിക്കറ് സ്വാഗതപ്രഭാഷണം നടത്തി . ഫാറൂഖ്സ്വലാഹി നിയന്ത്രിച്ച ചർച്ചയിൽ അജ്‌മൽസാബു വിഷയാവതരണം നടത്തുകയും .ഫൈസൽ പുത്തലത്തു നന്ദി രേഖപ്പെടുത്തികയും ചെയ്തു