Peruvayal News

Peruvayal News

വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ


സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു



തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് പ്രകാരം, കേരള വാട്ടര്‍ അതോറിറ്റിയിലെ 2006 സെപ്റ്റംബര്‍ 25 മുതലുള്ള ഹെഡ് ക്ലാര്‍ക്കുമാരുടെയും 2005 ഒക്ടോബര്‍ മൂന്നു മുതലുള്ള ജൂനിയര്‍ സൂപ്രണ്ടുമാരുടെയും പുനഃക്രമീകരിച്ച താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റ് കേരള വാട്ടര്‍ അതോറിറ്റി വെബ്സൈറ്റിലും(www.kwa.kerala.gov.in) വാട്ടര്‍ അതോറിറ്റി ചീഫ് എന്‍ജിനീയര്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവരുടെ കാര്യാലയങ്ങളിലെ നോട്ടീസ് ബോര്‍ഡിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ജീവനക്കാര്‍ക്കും സര്‍വീസില്‍നിന്നു വിരമിച്ചവര്‍ക്കും പരാതികളുണ്ടെങ്കില്‍ രേഖകള്‍ സഹിതം വാട്ടര്‍ അതോറിറ്റി ചീഫ് എന്‍ജിനീയര്‍(എച്ച്ആര്‍ഡി&ജനറല്‍)ക്ക് സമര്‍പ്പിക്കേണ്ടതാണ്.ceglkwaho@gmail.com


  എന്ന വിലാസത്തില്‍ ഇമെയിലായും പരാതി നല്‍കാം.

Don't Miss
© all rights reserved and made with by pkv24live