വെള്ളിപറമ്പ് ആറാം മൈൽ നാസ്ക്ക് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ദ്വിദിന ഫുട്ബോൾ പ്രീമിയർ ലീഗ് മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ കാൾട്ടൺ ചാപ്പ്മാൻ ഉദ്ഘാടനം ചെയ്തു.
അദ്ദേഹത്തെ നാസ്ക്കിന്റെ സ്ഥാപക നേതാവായ മൊയ്തീൻകോയ പ്രത്യേക മൊമന്റോ നൽകി ആദരിച്ചു. തുടർന്ന് മുൻ അത്റ്റിക്കും കേരള റഗ്ബി ടീം ക്യാപ്റ്റനുമായ വിനുവിനെയും, നിപ്പ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ സാനിധ്യമായ രജീഷ് കീഴ്മാടിനെയും, നാസ്ക്ക് ഫുട്ബോൾ ടീമിന്റെ മുഖ്യ സ്പോൺസറായ ലയ അസോസിയേറ്റ് MD ഫിറോസ് മാങ്കാട്ടിനെയും അദ്ധേഹം മൊമന്റൊ നൽകി അനുമോദിച്ചു.
ടൂർണ്ണമെന്റിന് മുന്നോടിയായി നാസ്ക്കിന്റെ സ്ഥാപക നേതാക്കളായ ബക്കർ, ശശി, താജുദ്ധീൻ, വത്സൻ, മഹ്റൂഫ്, സന്തോഷ് എന്നിവരുടെ നേത്യത്തത്തിൽ കളിക്കാരെയും, സ്പോർട്സ് പ്രേമികളെയും അണിനിരത്തി വിളമ്പര ഘോഷയാത്രയും നടത്തി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ 9 ടീമുകളാണ് പങ്കെടുക്കുന്നത്.