ബജറ്റില്‍ വില കൂടുന്നവ ഇവയൊക്കെ
തിരുവനന്തപുരം : 2019-20 വര്‍ഷത്തെ കേരളാ ബജറ്റില്‍ വില കൂടുന്നവ വസ്തുക്കള്‍ ഏതെല്ലാമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. ആഡംബര ഉല്‍പന്നങ്ങള്‍ക്ക് രണ്ടുവര്‍ഷത്തേക്ക് പ്രളയ സെസ് വര്‍ധിപ്പിച്ചതോടെയാണ് സാധനങ്ങള്‍ക്ക് വില കൂട്ടിയത്.
പ്ലൈവുഡ്,പെയിന്റ് ,സിമന്റ് ,മാര്‍ബിള്‍,ഗ്രനേറ്റ്, ടൈല്‍സ്, ടൂത്ത് പേസ്റ്റ് , സോപ്പ് , പാക്കറ്റ് ഫുഡുകള്‍, ചോക്ലേറ്റ്, ശീതള പാനീയം, സ്വര്‍ണം , കാര്‍ ,ഇരുചക്ര വാഹനം, മൊബൈല്‍ ഫോണ്‍ ,ഫ്രിഡ്ജ് ,എസി ,കംപ്യൂട്ടര്‍ എന്നിവയ്ക്ക് വില വര്‍ധിപ്പിച്ചു . ബിയര്‍ വൈന്‍ എന്നിവയ്ക്ക് രണ്ടു ശതമാനം നികുതി വര്‍ധിപ്പിച്ചിട്ടുണ്ട്. ഭൂരിഭാഗം ഉല്പന്നങ്ങള്‍ക്കും വില വര്‍ധിച്ച സാഹചര്യമാണ്.