പട്ടികജാതി ക്ഷേമത്തിന് പുതുവഴി തേടി പ്രത്യേക ഗ്രാമസഭ
പട്ടികജാതി ക്ഷേമത്തിനുള്ള പുതിയ വഴി തേടി സംഘടിപ്പിച്ച പ്രത്യേക ഗ്രാമസഭ വേറിട്ട അനുഭവമായി.
പെരുവയൽ ഗ്രാമ പഞ്ചായത്ത് ഇരുപത്തി ഒന്നാം വാർഡിൽ വെള്ളിപറമ്പ് ഗോശാലിക്കുന്നിലാണ് ഗ്രാമസഭ സംഘടിപ്പിച്ചത്.
വാർഡിലെ മുഴുവൻ പട്ടികജാതി കുടുംബങ്ങളെയും പങ്കെടുപ്പിച്ചു നടത്തിയ സഭയിൽ വിവിധ ക്ഷേമ പദ്ധതികളെ കുറിച്ചുള്ള വിശദികരണവും നടത്തി. കുടുംബങ്ങളുടെ നിലവിലെ അവസ്ഥ വിശകലനവും പുതിയ വികസന സാധ്യതകളുടെ ചർച്ചയും നടന്നു.
പദ്ധതി ആസൂത്രണo നടന്ന ഗ്രാമസഭയിൽ വിവിധ ആനുകൂല്യങ്ങൾ മുഴുവൻ പേർക്കും ഉറപ്പാക്കുന്നതിനുള്ള സംവിധാനത്തിനും രൂപമായി. 2019- 20 വർഷത്തെ ത്രിതല പഞ്ചായത്തുകളുടെ വിവിധ പദ്ധതികൾക്കുള്ള അപേക്ഷ ഫോറങ്ങളും വിതരണം നടത്തി.
വാർഡ് മെമ്പർ എം.പ്രസീത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമൻ പി.കെ. ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. പട്ടികജാതി പ്രമോട്ടർ സിന്ധു വിവിധ ക്ഷേമ പദ്ധതികൾ വിശദീകരിച്ചു.