മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്
സ്നേഹിതാ കാളിങ്ങ് ബെൽ
പിന്തുണ സ്വീകർത്താക്കളുടെ സംഗമം നടത്തി.
ഒറ്റപ്പെട്ട് താമസിക്കുന്ന സ്ത്രീകൾക്കും വ്യദ്ധദമ്പതികൾക്കും കരുതലായി കുടുംബശ്രീയുടെ
സ്നേഹിതാ കോളിങ് ബെൽ പദ്ധതി. തനിച്ച് താമസിക്കുന്ന സ്ത്രീകൾക്കും വ്യദ്ധദമ്പതികൾക്കും നേരെയുള്ള അതിക്രമം വർധിച്ച സാഹചര്യത്തിലാണ് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽആരംഭിച്ച പദ്ധതി യാണ് സ്നേഹിതാ
കോളിങ് ബെൽ പദ്ധതി.
മുതുവല്ലൂർ ഗ്രാമ പഞ്ചായത്തിൽ
ഒറ്റപ്പെട്ട് താമസിക്കുന്ന സ്ത്രീകളെയും വൃദ്ധദമ്പതികളെയും അയൽക്കൂട്ടങ്ങൾ വഴി ഗൃഹസന്ദർശനം നടത്തി കണ്ടെത്തിയവരുടെ സംഗമം ഇന്ന് മുതുവല്ലൂർ ഗ്രാമ പഞ്ചായത്തു ഹാളിൽ ചേർന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ സഗീർ സംഗമം ഉൽഘാടനം ചെയ്തു.
സ്ത്രികൾക്കുനേരെയുള്ള അതിക്രമങ്ങളും ചൂഷണങ്ങളും ശക്തമായി ചെറുത്തുനിർത്താൻ കോളിങ് ബെൽ പദ്ധതിക്കാകുമെന്ന് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് റഹ്‌മ മുജീബ്,
സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ എൻ ബഷീർ, ബാബുരാജ്.പി.കെ, മെമ്പർമാരായ കെ.ഒ.രാധാകൃഷ്ണൻ,
ഷാഹിദ.ഡി, മൊയ്‌തീൻ കോയ, സാറാബി.എം.സി, അബുള്ള മൗലവി, സ്നേഹിതാ കാളിങ് ബെൽ പദ്ധതി കൊണ്ടോട്ടി ബ്ലോക്കിന്റെ ചാർജ് വഹിക്കുന്ന അംഗം പ്രമീള, കമ്മ്യൂണിറ്റി കൗൺസിലർ സ്മിത, വിജിലന്റ് ഗ്രൂപ്പ് അംഗങ്ങൾ, സി ഡി എസ് പ്രസിഡന്റ് ഫാത്തിമ, തുടങ്ങിയവർ സംസാരിച്ചു.
സംഗമത്തിൽ പങ്കെടുത്തവരുടെ മാനസിക ഉല്ലാസത്തിനായി മജീഷ്യൻ മുഹമ്മദ് ഒമാനൂരിന്റെ മാജിക്കും അരങ്ങേറി..
ജില്ലാമിഷന്റെ ഭാഗമായ സ്‌നേഹിത ജെൻഡർ ഹെൽപ് ഡസ്‌ക്കിന്റെ കീഴിലാണ് പദ്ധതി നടപ്പാക്കുക.
ഒറ്റപ്പെട്ട് താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാനും, അവരുടെ പ്രശ്നങ്ങൾ മനസിലാക്കി അവരെ സഹായിക്കാനും ആവശ്യമായ പദ്ധതി തയ്യാറാക്കി.