മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ബാലസഭ ബിൽഡിംഗ് റിസീലിയൻസ്
സി.ഡി.എസ് തല പരിശീലനം നടത്തി.
മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ബാലസഭ ബിൽഡിംഗ് റിസീലിയൻസ്
സി.ഡി.എസ് തല പരിശീലനം
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ സഗീർ ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ
വൈസ് പ്രസിഡന്റ് റഹ്‌മ മുജീബ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.എൻ ബഷീർ, പി.കെ.ബാബുരാജ് മെമ്പർമാരായ ഷാഹിദ.ഡി, രശ്മി.ഇ.എം, ഷീല, സുനുമോൾ, സി.ഡി.എസ് പ്രസിഡന്റ് ഫാത്തിമ, അസി.സെക്രട്ടറി മുഹമ്മദ് ഫൈസൽ, സരള കുമാരി, ഷൗക്കത്തലി, മൊയ്‌തീൻകുട്ടി തുടങ്ങിയവർ സംബന്ധിച്ചു.
ഓമാനൂർ സി.എച്ച്.സി ഹെൽത്ത് ഇൻസ്‌പെക്ടർ നാസർ അഹമ്മദ്, മലപ്പുറം എക്‌സൈസ് ഇൻസ്‌പെക്ടർ അശോക് കുമാർ തുടങ്ങിയവർ ബാലസഭ കുട്ടികൾക്കായി ക്ലാസ് എടുത്തു.