Peruvayal News

Peruvayal News

സാഹിത്യ പ്രതിഭകൾക്കായുള്ള സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

സാഹിത്യ പ്രതിഭകൾക്കായുള്ള സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

 

സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ/ സർക്കാർ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് യുവജനോത്സവത്തിന് കഥാരചന, കവിതാരചന, ഉപന്യാസം (ഇംഗ്ലീഷ്/ മലയാളം/ ഹിന്ദി) എന്നീ ഇനങ്ങളിലെ വ്യക്തിഗത പ്രതിഭകൾക്കായുള്ള സ്‌കോളർഷിപ്പിനായി അപേക്ഷിക്കാം. സാഹിത്യ രചനാ മത്സരങ്ങളിൽ  ‘എ’ ഗ്രേഡ് കരസ്ഥമാക്കിയവരും നിലവിൽ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ/ സർക്കാർ ആർട്‌സ് ആന്റ് സയൻസ് കോളേജിൽ പഠിക്കുന്നവരുമായിരിക്കണം അപേക്ഷകർ.  മുൻ വിജ്ഞാപനപ്രകാരം 31.08.2018ന് മുമ്പ് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.  വിദ്യാർത്ഥിയുടെ വിവരങ്ങൾ (പേര്, സ്ഥാപനം, അഡ്രസ്, ‘എ’ ഗ്രേഡ് സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആധാർ നമ്പർ, ആധാറുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ട് നമ്പർ) തുടങ്ങിയ അപേക്ഷകൾ സ്ഥാപന മേധാവിയുടെ ശുപാർശയോടുകൂടി ‘സ്‌കോളർഷിപ്പ് സ്‌പെഷ്യൽ ഓഫീസർ, കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം’ എന്ന മേൽവിലാസത്തിൽ എത്തിക്കണം.  അവസാന തിയതി: ഫെബ്രുവരി 11.  കൂടുതൽ വിവരങ്ങൾക്ക് 9446780308, 9446096580, 0471-2306580,  

www.dcescholarship.com

Don't Miss
© all rights reserved and made with by pkv24live