Peruvayal News

Peruvayal News

ഇന്നത്തെ റിപ്പബ്ലിക് ദിനാഘോഷം ... വേറിട്ടൊരു അനുഭവം..

ഇന്നത്തെ റിപ്പബ്ലിക് ദിനാഘോഷം ...

വേറിട്ടൊരു അനുഭവം..

CPT (Child Protect Team ) കോഴിക്കോട്‌ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന്‌ Freebirds Boys' Shelter homeൽ നടന്ന ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികളിൽ പങ്കെടുക്കുവാൻ കഴിഞ്ഞു..

 

വെറിട്ടൊരു അനുഭവമായിരുന്നു അവിടെ..

നമ്മുടെ മക്കളൊക്കെ സ്വന്തം വീട്ടിൽ നിന്ന് മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ലാണനകളും സ്നേഹവും കരസ്ഥമാക്കി ജീവിക്കുമ്പോൾ ഇവിടെ Freebirdsലുള്ള മക്കൾക്ക് അതൊക്കെ സ്വപ്നം മാത്രമാണ്..

ആലംബഹീനരായ ഈ മക്കൾക്ക് ആവശ്യമായ വിദ്യാഭ്യാസവും ,വൈദ്യസഹായം,അഭയം,കൗൺസെലിംഗ്‌ മറ്റു പരിഗണനകളൊക്കെ ഇവിടെ ലഭിക്കുന്നു..

CPT സംസ്ഥാന പ്രസിഡന്റ് CK നാസർ കാഞ്ഞങ്ങാട്‌ പതാക ഉയർത്തി റിപ്പബ്ലിക്ക് ദിന സന്ദേശം നൽകിയ ശേഷം

ഇവിടെയുള്ള മക്കളുടെ കൂടെ പ്രാതലും,അവർക്ക് മധുര വിതരണവും കഴിഞ്ഞ്‌ അന്തേവാസികളായ  അനീഷിന്റെയും ആകാശിന്റെയും അലന്റെയും പാട്ടൊക്കെ കേട്ട് സംതൃപ്തിയോടെ ഇറങ്ങുമ്പോൾ മനസ്സിൽ തോന്നി,എന്തുകൊണ്ടും റിപ്പബ്ലിക്ക് ദിനം ഈ മക്കളുടെ കൂടെ ആഘോഷിക്കുവാൻ CPT ജില്ലാ കമ്മിറ്റി എടുത്ത തീരുമാനം അഭിനന്ദനീയമാണെന്ന്‌

Don't Miss
© all rights reserved and made with by pkv24live