Peruvayal News

Peruvayal News

മുതുവല്ലൂർ ഗ്രാമ പഞ്ചായത്തും, സംസ്ഥാന എക്‌സൈസ് വകുപ്പും സംയുക്തമായി വിദ്യാര്ത്ഥികൾക്കായി പഞ്ചായത്ത് തല ലഹരി വിരുദ്ധ ക്വിസ് മത്സരം സംഘടിപ്പിച്ചു.

പഞ്ചായത്ത് തല ലഹരി വിരുദ്ധ ക്വിസ് മത്സരം നടത്തി.

 

 കേരള സംസ്ഥാന സർക്കാർ, സംസ്ഥാന എക്‌സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന 'ലഹരി വർജ്ജന മിഷൻ - വിമുക്തി' പരിപാടിയുടെ ഭാഗമായി റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച്

സ്കൂൾ വിദ്യാർത്ഥികൾക്കായി LP, UP, HS,HSS വിഭാഗത്തിൽ

ഇന്നലെ നടന്ന മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് പഞ്ചായത്ത് തല ലഹരി വിരുദ്ധ ക്വിസ് മത്സരത്തിലെ 

വിജയികൾക്കുള്ള ട്രോഫികളും, സർട്ടിഫിക്കറ്റുകളും 

പഞ്ചായത്ത് പ്രസിഡന്റ് കെ എ സഗീർ വിതരണം ചെയ്തു.

ക്യാഷ് അവാർഡ് മലപ്പുറം എക്‌സൈസ് ഇൻസ്‌പെക്ടർ അശോക് കുമാർ ടി വിതരണം ചെയ്തു. ചടങ്ങിൽ 

വൈസ് പ്രസിഡന്റ് റഹ്‌മ മുജീബ്, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ കെ എൻ ബഷീർ,  ബാബുരാജ്.പി.കെ മെമ്പർമാരായ ഷാഹിദ.ഡി, ഷീല.എം, സുനുമോൾ.പി, രശ്മി.ഇ.എം, അക്കൗണ്ടന്റ് നൗഷാദ്.എ, സി ഡി എസ്‌ പ്രസിഡന്റ് ഫാത്തിമ 

 തുടങ്ങിയവർ പ്രസംഗിച്ചു. 

വിജയികൾ

എൽ പി വിഭാഗം 

Ist - എ എം എൽ പി സ്കൂൾ, മുണ്ടക്കുളം 

II nd - ഗവ. ഹൈ സ്കൂൾ മുതുവല്ലൂർ 

III rd - ജി എം എൽ പി സ്കൂൾ തവനൂർ

യൂ പി വിഭാഗം

Ist - ഗവ. ഹൈ സ്കൂൾ - ചുള്ളിക്കോട് 

II nd - ഗവ. ഹൈ സ്കൂൾ, മുതുവല്ലൂർ 

II nd - എം യു പി സ്കൂൾ തവനൂർ 

III rd - സി ഏച്ച് എം കെ എം യു പി സ്കൂൾ, മുണ്ടക്കുളം

ഹൈ സ്കൂൾ വിഭാഗം

Ist  - ഗവ. ഹൈ സ്കൂൾ, മുതുവല്ലൂർ

II nd - ഗവ. ഹൈ സ്കൂൾ, ചുള്ളിക്കോട്

ഹയർ സെക്കണ്ടറി വിഭാഗം 

Ist - ജി എച്ച് എസ്‌ എസ്‌ ചുള്ളിക്കോട് 

II nd - ജി എച്ച് എസ്‌ എസ്‌

മുതുവല്ലൂർ

Don't Miss
© all rights reserved and made with by pkv24live