Peruvayal News

Peruvayal News

വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാനായുള്ള സൈറ്റ് തുറന്നിട്ടുണ്ട് ... വളരെ എളുപ്പത്തിൽ ആർക്കും ഒരു സ്മാർട്ട് ഫോൺ ഉപയോഗിച്ച് വോട്ടർലിസ്റ്റിൽ ഒരാളുടെ പേര് ചേർക്കാവുന്നതാണ് .....

വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാനായുള്ള സൈറ്റ് തുറന്നിട്ടുണ്ട് ...

വളരെ എളുപ്പത്തിൽ  ആർക്കും ഒരു സ്മാർട്ട് ഫോൺ ഉപയോഗിച്ച് വോട്ടർലിസ്റ്റിൽ ഒരാളുടെ പേര് ചേർക്കാവുന്നതാണ് .....

അതിനായി ചെയ്യേണ്ടത്....

=============


1 . വോട്ടറുടെ ഫോട്ടോ മൊബൈൽ ഫോണിൽ എടുക്കുക ...(Front View with  light Background)

2, വയസ്സ് തെളിയിക്കുന്നതിനായി

   (എ) Birth Certificate/ marksheet of class 10      or 8 or 5

           

   (ബി) . PAN card


  (സി). driving license


  (ഡി)  .Aadhar letter issuded by UIDAI


   (ഇ)    ഇന്ത്യൻ  പാസ്പോർട്ട്


ഇതിൽ ഏതെങ്കിലും ഒന്നിന്റെ ഫോട്ടോ സ്മാർട്ട് ഫോണിൽ എടുക്കുക ( 2 mb ൽ താഴെ )


3,|അഡ്രെസ്സ്  തെളിയിക്കുന്നതിനായി


(എ) ഇന്ത്യൻ പാസ്പോര്‍ട്ട്

(ബി) ഡ്രൈവിംഗ് ലൈസൻസ്

(സി) ബാങ്ക്/കിസാൻ/പോസ്റ്റോഫീസ് /കറന്റ് പാസ്ബുക്ക്

(ഡി ) റേഷൻ കാർഡ്

(ഇ) ഇൻകം ടാക്സ് അസ്സെസ്സ്മെന്റ് ഓർഡർ

(എഫ്) റെന്റ്  എഗ്രിമെന്റ്

(ജി) വാട്ടർ ബില്ല്

(എച് ) ടെലിഫോൺ ബില്ല്

(ഐ )ഇലക്ട്രിസിറ്റി ബില്ല്

(ജെ) തപാൽ മുദ്ര യുള്ള മേൽവിലാസം രേഖപ്പെടുത്തിയ കവർ


ഇതിൽ ഏതെങ്കിലും ഒന്നിന്റെ ഫോട്ടോ സ്മാർട്ട് ഫോണിൽ എടുക്കുക


www.nsvp.in   എന്ന  സൈറ്റ് ഓപ്പൺ ചെയ്യുക


അതിൽ ഇതുവരെ തിരിച്ചറിയൽ കാർഡ് എടുക്കാത്തവർ Apply online for registration of new voter എന്ന option ഉം/ നിലവിൽ തിരിച്ചറിയൽ കാർഡ് കൈവശമുള്ളവർ due to shifting from AC എന്ന option ഉം  തിരഞ്ഞെടുക്കുക


ഭാഷ തിരഞ്ഞെടുക്കുക


ശേഷമുള്ള കോളം  പൂരിപ്പിക്കുക

പുതിയ അപേക്ഷകനാണെങ്കിൽ

വീട്ടിലെ ഏതെങ്കിലും ഒരംഗത്തിന്റെയോ/പുതിയ താമസക്കാരനാണെങ്കിൽ അയൽവാസിയുടെ യോ ആക്ടീവായ ഒരു തിരിച്ചറിയൽ കാർഡിന്റെ നമ്പരും, അപേക്ഷകന്റെ ഫോൺ നമ്പരും നിർബന്ധമായും യഥാസ്ഥാനങ്ങളിൽ  ചേർക്കേണ്ടതാണ്.

നിലവിൽ തിരിച്ചറിയൽ കാർഡ് ഉള്ളവരാണെങ്കിൽ തങ്ങളുടെ കാർഡ് നമ്പർ യഥാസ്ഥാനത്ത് നിർബന്ധമായും ചേർക്കേണ്ടതാണ്.


ഫോട്ടോ ,  വയസ്സ്  അഡ്രെസ്സ്  എന്നിവ തെളിയിക്കാനുള്ള സെർട്ടിഫിക്കറ്റിന്റെ  ഫോട്ടോ അതാത് കോളത്തിൽ അപ്‌ലോഡ് ചെയ്യുക

 എല്ലാം ഫിൽ ചെയ്ത ശേഷം സെൻറ് ചെയ്യുക ....


മറുപടി ആയി ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പർ സൂക്ഷിച്ചു വയ്ക്കുക.


Kerala Revenue Department(Election wing )

Don't Miss
© all rights reserved and made with by pkv24live