ദാഹമകറ്റാൻ വാട്ടർ ഫിൽട്ടർ യൂനിറ്റ് സ്ഥാപിച്ചു....
'തെരുവിന്റെ മക്കൾ ചാരിറ്റബ്ൾ സൊസൈറ്റി' കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിൽ സ്ഥാപിച്ച വാട്ടർ ഫിൽട്ടർ യുനിറ്റിന്റെ ഉദ്ഘാടനം MK രാഘവൻ MP നിർവ്വഹിച്ചു..
ഹോസ്പിറ്റലിലെത്തുന്ന രോഗികളുടെയും കൂടെ വരുന്നവരുടെയും സൗകര്യത്തിനായി കൗണ്ടറിനടുത്തായിട്ടാണ് തണുത്ത ജലവും സാധാ ജലവും ലഭ്യമായ വാട്ടർ ഫിൽട്ടർ സ്ഥാപിച്ചിരിക്കുന്നത്...
തെരുവിന്റെ മക്കൾ ചാരിറ്റബ്ൾ സൊസൈറ്റി പ്രസിഡന്റ് മലബാർ റഷീദ് അധ്യക്ഷത വഹിച്ചു..
ഹോസ്പിറ്റൽ സൂപ്രണ്ട് ഉമർ ഫാറൂഖ്,ടൌൺ സി.ഐ.ഉമേഷ്,മഠത്തിൽ അസീസ്,നാസർ മാഷ് ആയഞ്ചേരി എന്നിവർ സംസാരിച്ചു..
സെക്രട്ടറി മുനീർ മുണ്ടേരി സ്വാഗതവും ആദം കാദിരിയകത്ത് നന്ദിയും പറഞ്ഞു..