Peruvayal News

Peruvayal News

എൻ ആർ ഐ അപേക്ഷകർ മെഡിക്കൽ രേഖകൾ പാസ്പോർട്ടിനൊപ്പം സമർപ്പിച്ചാൽ മതി

എൻ ആർ ഐ അപേക്ഷകർ മെഡിക്കൽ രേഖകൾ പാസ്പോർട്ടിനൊപ്പം സമർപ്പിച്ചാൽ മതി

"""""""""""""""""""""""""""""""""""""""""""""""""""""""""""

2019ലെ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തെരഞ്ഞെടുക്കപ്പെട്ടവരിൽ വിദേശരാജ്യങ്ങളിൽ ജോലി ഉള്ളവർക്ക് (NRI) പാസ്പോർട്ട് സമർപ്പിക്കുന്നതിന് കൂടുതൽ സമയം ആവശ്യമുള്ളവർക്ക് പരമാവധി ശവ്വാൽ 10 വരെ കേന്ദ്ര ഹജ്ജ് കമ്മിറ്റി സമയം അനുവദിച്ചിട്ടുണ്ട്.


ഇത്തരം എൻ ആർ ഐ അപേക്ഷകർ പാസ്പോർട്ട് സമർപ്പിക്കുമ്പോൾ മാത്രം അവരുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, എക്സ്-റേ റിപ്പോർട്ട്, ബ്ലഡ് സി.ബി സി റിപ്പോർട്ട് എന്നിവ സമർപ്പിച്ചാൽ മതി. 


എന്നാൽ അഡ്വാൻസ് തുക  അടച്ച ബാങ്ക് പേ-ഇൻ സ്ലിപ്പ്, പാസ്പോർട്ട് സമർപ്പിക്കുന്നതിന് സമയം നീട്ടി തരുന്നതിനായുള്ള അപേക്ഷയും കവറിലെ മറ്റ് അപേക്ഷകരുണ്ടെങ്കിൽ അവരുടെ പാസ്പോർട്ടും മറ്റ് രേഖകളും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് 2019 ഫെബ്രുവരി അഞ്ചിനകം സമർപ്പിക്കണം.


ജസിൽ തോട്ടത്തിക്കുളം 

ജില്ലാ ട്രെയിനർ 

ഹജ്ജ് കമ്മിറ്റി 

ഫോൺ - 9446607973

Don't Miss
© all rights reserved and made with by pkv24live