വെട്ടുപാറ മൈത്രി പ്രവാസി ചാരിറ്റി: പുതിയ നേതൃത്വം നിലവിൽ വന്നു.
ജീവകാരുണ്ണ്യ പ്രവർത്തന മേഖലയിൽ മികച്ച പ്രവർത്തനം നടത്തി വരുന്ന വെട്ടുപാറ മൈത്രി പ്രവാസി ചാരിറ്റിയുടെ 2019 വർഷ കാലയളവിലേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു. സൽമാൻ.കെ.സി (പ്രസിഡന്റ് ), അബ്ദുൽ ഗഫൂർ കുഞ്ഞാപ്പു (ജനറൽ സെക്രട്ടറി), സവാദ് കുഞ്ഞാണി (ഫൈനാൻസ് സെക്രട്ടറി), നൗഷാദ് പി കെ ( കോ- ഓഡിനേറ്റർ), നൗഷാദ് മോൻ (ക്യാപ്റ്റൻ), സി.സി. ഇസ് ഹാഖ് മാസ്റ്റർ, റാഫി പറക്കോളിൽ (വൈസ് പ്രസിഡന്റ്മാർ), മുസ്തഫ, സുനിൽ (സെക്രട്ടറിമാർ), ബാവു.വി.ടി (ജോയിന്റ് ഫൈനാൻ സെക്രട്ടറി), ഷമീം കൂനേങ്ങൽ (ജോയിന്റ് കോ- ഓഡിനേറ്റർ), അസീസ്, കുട്ടൻ (വൈസ് ക്യാപ്റ്റന്മാർ) എന്നിവരാണ് അംഗങ്ങൾ.
ചാരിറ്റിയുടെ പ്രവർത്തനത്തിന്റെ വിവിധ മേഖലകളിലെ കൺവീനർമാരായി ഇ. ജബ്ബാർ മാസ്റ്റർ, അബ്ദുറഹിമാൻ മാസ്റ്റർ (വിദ്യാഭ്യാസം), ജലീൽ.വി.ടി, ജബ്ബാർ റൈസ് ലാൻഡ് (റേഷൻ), മാലിക്, ജാബിർ (ആരോഗ്യം), ഗഫൂർ പറക്കോളിൽ, ഹനീഫ (ജീവകാരുണ്യം), ഷരീഫ് മറ്റത്ത്, ഷാഹുൽ ഹമീദ് (ജനസേവനം), ജാഫർ ഷരീഫ്, റാഷിദ്, നുജീർ(പി.ആർ.ഒ) എന്നിവരെയും ഷംസു - തുണ്ടു, മിർഷാദ്, അസി.കെ.ഇ (ചീഫ്), ബാവുട്ടി (ജിദ്ദ), കുഞ്ഞിമാൻ (റിയാദ്), കലാം. ഇ.എം (ദമാം), കരീംക്ക (മക്ക), ജലീൽ കടവ് (അബുദാബി), ആശിഖ്.ടി.വി.സി (ഖത്തർ), അർഷാദ് (ഒമാൻ) എന്നിവരെ ഗൾഫ് കോ- ഓഡിനേറ്റർമാരായും ജനറൽ ബോഡി യോഗം തിരഞ്ഞെടുത്തു.
യോഗത്തിൽ എം.എ. മുഹമ്മദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കെവി.അസീസ് റിപ്പോർട്ടും വി.ടി.ബാബു വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.