അധ്യാപക സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു
സർക്കാർ ഏറ്റെടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിൽ നിലനിന്നിരുന്ന സ്‌കൂളുകളിൽ കോമൺപൂളിൽ ഉൾപ്പെട്ടിട്ടുള്ള പൊതു വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂൾ, പ്രൈമറി വിഭാഗം അദ്ധ്യാപകർ/ പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകർ എന്നിവരിൽ നിന്നും 2019-20 വർഷത്തെ ജില്ലാതല സ്ഥല മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസുകളിൽ ഫെബ്രുവരി 15 ന് വൈകിട്ട് അഞ്ചിനു മുമ്പായി എത്തിക്കണം. വിശദാംശങ്ങൾക്ക് www.transferandpostings.in