Peruvayal News

Peruvayal News

വർഷങ്ങളായി തെരുവിൽ കഴിഞ്ഞയാൾക്ക്‌ K E T പ്രവർത്തകരുടെ സഹായത്താൽ ബന്ധുക്കളെ തിരിച്ചു കിട്ടി

വർഷങ്ങളായി തെരുവിൽ കഴിഞ്ഞയാൾക്ക്‌

K E T പ്രവർത്തകരുടെ സഹായത്താൽ ബന്ധുക്കളെ തിരിച്ചു കിട്ടി

കണ്ണൂരിലെ തെരുവുകളിൽ കഴിഞ്ഞിരുന്ന കുന്നംകുളം സ്വദേശി സാജിദിനു KET പ്രവർത്തകരുടെ സഹായത്താൽ  ബന്ധുക്കളെ തിരിച്ചുകിട്ടി,

തെരുവിൽ കഴിയുന്നവർക്ക്‌ ഭക്ഷണ വിതരണവുമായി ഇറങ്ങിയ KET സംസ്ഥാന ഭാരവാഹികളായ നൗഷാദ്‌ പുതിയതെരു, ജിയാസ്‌ പുതിയതെരു എന്നിവരാണു സാജിദിനെ കണ്ടെത്തിയത്‌, കൂടുതൽ  അന്വേഷണത്തിൽ കുന്നംകുളത്തുകാരനായ സാജിദ്‌ കണ്ണൂർ മാട്ടൂലിൽ നിന്നും കല്യാണം കഴിചതായും ബന്ധുക്കൾ മാട്ടൂലിലുണ്ടെന്നും അറിയാൻ കഴിഞ്ഞു, ഉടനെ ബന്ധുക്കളെ വിവരമറിയിക്കുകയും

 കണ്ണൂർ സ്റ്റേഷനിലേക്ക്‌ എത്തിയ ബന്ധുക്കളോടൊപ്പം പറഞ്ഞയക്കുകയുമായിരുന്നു,

കെ ഇ ടി സംസ്ഥാന കമ്മിറ്റി അംഗവും ജനമൈത്രി പോലീസ്‌ പ്രവർത്തകയുമായ താഹിറ നാസർ, ജില്ലാ ഭാരവാഹികളായ രാജേഷ്‌ തക്കുടു, സഹദേവൻ, ഷൈജൻ, സന്തോഷ്‌ എന്നിവരും സ്റ്റേഷനിലെത്തിയിരുന്നു, എസ്‌ ഐ ശ്രീജിത്തിത്‌ സാർ ബന്ധുക്കളുമായി ചർച്ച ചെയ്ത ശേഷമാണു സാജിദിനെ മാട്ടൂലിലെ ബന്ദുക്കളോടൊപ്പം പറഞ്ഞയച്ചത്‌,

എല്ലാ ആഴ്ച്ചകളിലും തെരുവിൽ കഴിയുന്നവർക്ക്‌ ഭക്ഷണ വിതരണവുമായി എത്തുന്നവരാണു നഷാദും ജിയാസും,

Don't Miss
© all rights reserved and made with by pkv24live