Peruvayal News

Peruvayal News

ദേശീയ സമ്മതിദായക ദിനം(National Voters Day) ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകൃതമായ പ്രസ്തുത ദിനം

ദേശീയ സമ്മതിദായക ദിനം(National Voters Day)

ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകൃതമായ പ്രസ്തുത ദിനം., ജനാധിപത്യപ്രക്രിയയിൽ വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും വോട്ടർപട്ടികയിൽ പേര് ചേർത്തുകൊണ്ട് തിരഞ്ഞെടുപ്പുകളിൽ  പങ്കാളിയാകുന്നതിന് യുവാക്കളിൽ അവബോധം വളർത്തുന്നതിനുമാണ്  ആചരിക്കുന്നത്.

ഇന്ത്യയിലെ ഭരണകൂടങ്ങളെയും ജനപ്രതിനിധികളെയും തിരഞ്ഞെടുക്കുന്ന ഭരണഘടന അംഗീകൃത സ്ഥാപനമാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ത്യയിലെ നിയമസഭകളിലേക്കും പാർലമെന്റിലേക്കും തദ്ദേശ ഭരണ സ്ഥാപനങ്ങളിലേയ്ക്കും  നടക്കുന്ന തിരഞ്ഞെടുപ്പുകൾ നടത്താനായി വിപുലമായ അധികാരങ്ങളാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനുള്ളത്.1950 ജനുവരി 25-ന് ഇന്ത്യൻ ഭരണഘടനാ അനുഛേദം‍ 324 അനുസരിച്ചാണ് ഇത് രൂപീകൃതമായത്.


ഘടന


ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുമാണ് കമ്മീഷനിലെ അംഗങ്ങൾ.

നിയമനവും കാലാവധിയും


ഇന്ത്യയുടെ രാഷ്ട്രപതിയാണ് ഇവരെ നിയമിക്കുന്നത്. പദവിയിൽ തുടർച്ചയായി ആറ് വർഷമോ 65 വയസ്സോ ഇതിലേതാണോ ആദ്യം വരുന്നത് അതാണ് ഇലക്ഷൻ കമ്മീഷണർമാരുടെ കാലാവധി.ഇലക്ഷൻ കമ്മീഷണർമാർ സുപ്രീം കോടതി  ജഡ്‌ജിമാരുടെ അതേ പദവിയും ശമ്പളവും വഹിക്കുന്നു.


ചീഫ് ഇലക്ഷൻ കമ്മീഷണറെ തൽസ്ഥാനത്ത് നിന്നും നീക്കണമെങ്കിൽ പാർലമെന്റിൽ ഇമ്പീച്ച്മെന്റ് പാസ്സാക്കേണ്ടിവരും.

സെക്രട്ടറിയേറ്റ്


300 ഓളം ഉദ്യോഗസ്ഥരടങ്ങുന്ന ഇലക്ഷൻ കമ്മീഷന്റെ സെക്രട്ടറിയേറ്റ് ന്യൂ ഡെൽഹിയിൽ  സ്ഥിതി ചെയ്യുന്നു.ഇവരുടെ ഓഫീസ് നിർവാചൻ സദൻ എന്നറിയപ്പെടുന്നു.

Don't Miss
© all rights reserved and made with by pkv24live