മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത്
2019-20 വാർഷിക ബജറ്റിൽ എല്ലാ വിഭാഗത്തിനും തുല്യമുൻഗണന
മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് 2019-20 വാർഷിക ബജറ്റിൽ ഭവന നിർമ്മാണത്തിനും, കാർഷിക മേഖലക്കും, പശ്ത്താല മേഖലക്കും തുടങ്ങി എല്ലാ മേഖലക്കും തുല്യ മുൻഗണ നൽകുന്നു.
മുൻ ബാക്കി ഉൾപ്പെടെ 14.99 കോടി രൂപ വരവും, 14.59 കോടി ചിലവും 40.19 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് റഹ്‌മ മുജീബ് അവതരിപ്പിച്ചത്.
പ്രസിഡന്റ് കെ.അഹമ്മദ് സഗീർ അധ്യക്ഷത വഹിച്ചു.
പാർപ്പിട മേഖലയിൽ ലൈഫ് ഭവന പദ്ധതിക്ക് 44.2 ലക്ഷം ലക്ഷം രൂപയും, ഭവനം വാസയോഗ്യമാക്കൽ പദ്ധതിക്ക് 24 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.
കാർഷിക മേഖലകയിൽ
കേര ഗ്രാമം പദ്ധതിക്ക് 8.38 ലക്ഷം, നെൽകൃഷി വ്യാപനത്തിന് 1.96 ലക്ഷം, അടുക്കള തോട്ടം പദ്ധതിക്ക് 1.2 ലക്ഷം രൂപ യും,
മൃഗ സംരക്ഷിണ മേഖലയിൽ
മൃഗാശുപത്രിക്ക് കെട്ടിട നിർമിക്കുന്നതിന് 10ലക്ഷം, വനിതകൾക്ക് കറവപ്പശു വളർത്തൽ പദ്ധതിക്ക് 14.85 ലക്ഷം രൂപയും,
ഭിന്നശേഷിക്കാർക്ക് സ്കോളർഷിപ്പിന് 19 ലക്ഷവും, കലാ കായിക മത്സരങ്ങൾക്കും, ഉപകരണങ്ങൾ നൽകുന്നതിനായി 2.75 ലക്ഷവും നീക്കി വെച്ചിട്ടുണ്ട്.
പട്ടികജാതി വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ലാപ്ടോപ്പ് നൽകുന്നതിനായി 7.06 ലക്ഷവും, ഗ്രൗണ്ടിന് സ്ഥലം വാങ്ങുന്നതിനായി 10 ലക്ഷം രൂപ വകയിരിത്തിയിട്ടുണ്ട്.
ആരോഗ്യ മേഖലയിൽ വിവിധ പദ്ധതികൾക്കായി 19.75ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്.
കുടിവെള്ള മേഖലയിൽ വിവിധ പ്രദേശങ്ങളിലേക്കും, സ്ഥാപനങ്ങളിലേക്കും കുടിവെള്ളം എത്തിക്കുന്നതിനായി 11.4 ലക്ഷം രൂപയും, പട്ടികജാതി കുടുംബങ്ങൾക്ക് ഗാർഹിക കണക്ഷൻ നൽകുന്നതിന് 2 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.
ശ്മശാനം, പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിനുമായി സ്ഥലം വാങ്ങൽ പദ്ധതി യുടെ തുടർ പ്രവർത്തനത്തിന് 5.88 ലക്ഷം, മാലിന്യ സംസ്കരണത്തിന് വിവിധ പദ്ധതികൾക്കായി 4.97 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.
പഞ്ചായത്ത് ഓഫീസ് ഐ എസ് ഒ നിലവാരത്തിലേക്ക് ഉയർത്താനും, സേവന ഗുണമേന്മ മെച്ച പെടുത്താനുമായി 7.18 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്.
പ്രളയത്തിൽ തകർന്ന റോഡുകളും, മറ്റു റോഡുകളും നവീകരിച്ച് ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താനായി പശ്ചാത്തല മേഖലക്ക് ഈ ബജറ്റിൽ 1.625 കോടി രൂപ നീക്കി വെച്ചിട്ടുണ്ട്.