Peruvayal News

Peruvayal News

വോഡഫോണിനും ​ഐഡിയക്കും 5005 കോടി രൂപ നഷ്​ടം

വോഡഫോണിനും ​ഐഡിയക്കും 5005 കോടി രൂപ നഷ്​ടം

 

ന്യൂഡൽഹി: സാമ്പത്തിക വർഷത്തി​​െൻറ മൂന്നാം പാദത്തിൽ വോഡഫോൺ-​െഎഡിയ സംയുക്​ത സംരംഭത്തിന്​ 5005 കോടി രൂപയുടെ നഷ്​ടം. ഡിസംബർ 31ന്​ അവസാനിച്ച സാമ്പത്തിക വർഷത്തി​​െൻറ മൂന്നാം പാദത്തിലാണ്​ നഷ്​ടം രേഖപ്പെടുത്തിയത്​. ഇരുകമ്പനികളും ഒന്നായതിന്​ ശേഷം ഇതാദ്യമായാണ്​ ​സാമ്പത്തിക വർഷത്തി​​െൻറ ഒരു പാദത്തിലെ കമ്പനിയുടെ ലാഭകണക്ക്​ പുറത്ത്​ വിടുന്നത്​.


കഴിഞ്ഞ വർഷം സെപ്​തംബറിലായിരുന്നു ​െഎഡിയയും വോഡഫോണും ഒന്നാകാൻ തീരുമാനിച്ചത്​. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ കമ്പനികളിലൊന്നായി ഇവരുടെ സംയുക്​ത സംരംഭം മാറി. എന്നാൽ, റിലയൻസ്​ ജിയോ ഉയർത്തുന്ന വെല്ലുവിളി ഫലപ്രദമായി മറികടക്കുന്നതിൽ ഇരു കമ്പനികളും പരാജയപ്പെട്ടിരുന്നു.


കമ്പനിയുടെ വരുമാനം വർധിപ്പിക്കുന്നതിനുള്ള നടപടികൾ ഭാവിയിൽ സ്വീകരിക്കുമെന്ന്​ ​െഎഡിയയും വോഡഫോണും പ്രതികരിച്ചു. ഇൗ സാമ്പത്തിക വർഷത്തി​​െൻറ അവസാനത്തോടെ സ്ഥിതിഗതിയിൽ മാറ്റമുണ്ടാകുമെന്നാണ്​ കമ്പനി പ്രതീക്ഷിക്കുന്നത്​.


Don't Miss
© all rights reserved and made with by pkv24live