ഭർത്താവ് സ്വന്തം ഭാര്യയിൽ നിന്നും കൊതിക്കുന്ന 8 കാര്യങ്ങൾ !
ഭര്‍ത്താവ് ആഗ്രഹിക്കുന്ന രീതിയില്‍ അയാളോട് ആദരവ് പ്രകടിപ്പിക്കാന്‍ ചില മാർഗങ്ങൾ:
1. അദ്ദേഹത്തിന്റെ അഭിപ്രായ നിര്‍ദേശങ്ങളെ ഗൌരവപൂര്‍വ്വം പരിഗണിക്കുക. അപേക്ഷകളെ ബഹുമാനിക്കുക.
2. അധികാര-അവകാശങ്ങള്‍ക്ക് വേണ്ടി തര്‍ക്കം ഉണ്ടാക്കാതിരിക്കുക. ഭാര്യ ദേഷ്യക്കാരി ആകുമ്പോള്‍ ഭര്‍ത്താവ് അങ്ങേയറ്റം കണിശക്കാരന്‍ ആയി മാറും.
3. ഭര്‍ത്താവിന്റെ കുടുംബത്തോട് സ്നേഹത്തോടെയും പരിഗണനയോടും ബഹുമാനത്തോടും മാത്രം പെരുമാറുക.
4. അദ്ദേഹം ഒറ്റക്കിരിക്കുന്ന സമയത്ത് ശല്യം ചെയ്യരുത്. അദ്ദേഹത്തിന് അപ്പോൾ ആവശ്യം കുറച്ച് വിശ്രമമാണ്.
5. ഭര്‍ത്താവിന്റെ അഭിപ്രായങ്ങള്‍ ചോദിച്ചറിയുകയും അതിനെ ബഹുമാനപൂര്‍വ്വം സ്വീകരിക്കുകയും വേണം.
6.വളരെ സൗമ്യമായി കനിവിന്റെ സ്വരത്തില്‍ വിനയത്തോടെ മാത്രം സംസാരിക്കുക. വീട്ടില്‍ അതിഥികള്‍ വരുമ്പോള്‍ നാം കാണിക്കുന്ന ഒരു മര്യാദയുണ്ടല്ലോ അതിലും ഒരുപാടിരട്ടി മര്യാദയോടെ എന്നും ഭര്‍ത്താവിനോട് പെരുമാറുക.
7. അദ്ദേഹത്തിന്റെ പേര് വിളിക്കുകയോ ഉച്ചത്തില്‍ അരിശത്തില്‍ സംസാരിക്കുകയോ ചെയ്യാതിരിക്കുക
8. പരിഹാസപൂര്‍വ്വം പ്രതികരിക്കാതിരിക്കുക. എന്തെങ്കിലും ദൌര്‍ബല്യങ്ങള്‍ അദ്ദേഹത്തിന് ഉണ്ടെങ്കിൽ അതിന്റെ പേരില്‍ കളിയാക്കാതിരിക്കുക. പുറത്തു കാണിച്ചില്ലെങ്കിലും വളരെ കാര്യമായി അത് അദ്ദേഹത്തെ വേദനിപ്പിച്ചേക്കാം.