വൃക്ഷത്തൈകള്‍ നടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇനിമുതൽ ഗ്രേസ് മാര്‍ക്ക്
വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്ന പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്ന് തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി കെ എ ശെങ്കോട്ടയ്യന്‍. ഓരോ വിദ്യാര്‍ത്ഥിയും രണ്ട് വൃക്ഷത്തൈകള്‍ പരിപാലിച്ചാല്‍ ഓരോ വിഷയത്തിലും രണ്ട് മാര്‍ക്ക് വീതം നല്‍കും. ഇത്തരത്തില്‍ ആറുവിഷയങ്ങളിലായി 12 മാര്‍ക്കാണ് ലഭിയ്ക്കുക.
തമിഴ്‌നാട്ടില്‍ 50 ലക്ഷം വിദ്യാര്‍ത്ഥികളാണുളളത്. ഓരോ വര്‍ഷവും രണ്ടരക്കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷ. പദ്ധതിയ്ക്ക് അന്തിമരൂപം നല്‍കി അടുത്ത അധ്യയനവര്‍ഷം മുതല്‍ നടപ്പാകുമെന്നും മന്ത്രി അറിയിച്ചു.