നാടകകൃത്തും സംവിധായകനുമായ തുപ്പേട്ടന്‍ അന്തരിച്ചു
ചേലക്കര● നാടകകൃത്തും സംവിധായകനും ചിത്രകാരനുമായ എം സുബ്രഹ്മണ്യന്‍ നമ്പൂതിരി (തുപ്പേട്ടൻ) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 2003-ല്‍ 'വന്നന്ത്യേ കാണാം' എന്ന നാടകത്തിലൂടെ നേടിയിട്ടുണ്ട്.