സാഹിത്യ പ്രതിഭകൾക്ക് ഒരു നിറച്ചാർത്ത്. മലയാള സാഹിത്യകാരന്മാരെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന ഛായാചിത്രങ്ങൾ സ്ഥാപിച്ചത് നവ്യാനുഭവമായി
പെരിങ്ങൊളം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ യു പി വിഭാഗത്തിലെ സ്കൂൾ ലൈബ്രറിയിൽ മലയാള സാഹിത്യകാരന്മാരെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന ഛായാചിത്രങ്ങൾ സ്ഥാപിച്ചത് നവ്യാനുഭവമായി.
സ്കൂളിൽ നിന്നും വിരമിക്കുന്ന ഐ പി ഹരിദാസൻ മാസ്റ്റർ ആശയവും സാമ്പത്തിക സഹായവും നൽകിയപ്പോൾ സ്കൂളിലെ ചിത്രാധ്യാപകനായ പി രാമചന്ദ്രൻ മാസ്റ്ററുടെ മികവുറ്റ കലാവിരുത് ചിത്രങ്ങളിൽ പ്രകടമായി.
എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ, ആശാൻ, ഉള്ളൂർ, വള്ളത്തോൾ, ബഷീർ, എം ടി, സുഗതകുമാരി, തുടങ്ങി അമ്പതോളം സാഹിത്യകാരന്മാരുടെ ഛായാചിത്രങ്ങൾ തയ്യാറാക്കി ലൈബ്രറിയിൽ പ്രദർശിപ്പിച്ചു.
ചിത്രത്തിന്നടിയിൽ സാഹിത്യകാരന്മാരെ പറ്റി ലഘു വിവരണവും കൊടുത്തിട്ടുണ്ട്.
പരിപാടിയുടെ ഉദ്ഘാടനം കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുമാരി രമ്യ ഹരിദാസ് നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ആർ വി ജാഫർ അധ്യക്ഷം വഹിച്ചു. വാർഡ് മെമ്പർ മണ്ടോത്തിങ്ങൽ ഗോപാലൻ നായർ, പ്രിൻസിപ്പൽ പി അജിത, ഹെഡ്മിസ്ട്രസ് ടി പി സുനീതി, എസ് എം സി ചെയർമാൻ ടി ശബരീശൻ, എം പി ടി എ പ്രസിഡന്റ് ഭവിത, ആർ വി വിജയൻ, യു കെ അനിൽകുമാർ, കെ ഷിൻജിത്, വി അഷ്‌റഫ്, കെ ഉഷാകുമാരി, ബാവക്കുട്ടി, എ കെ മുഹമ്മദ് യുസുഫ്, കെ എം ഉണ്ണീരിക്കുട്ടി എന്നിവർ സംസാരിച്ചു.