Peruvayal News

Peruvayal News

പെരുവയലിന്റെ പെരുമയിൽ വിളറിപൂണ്ടവർ വിചിത്ര നുണ മെനയുന്നതായി ഷറഫുദ്ദീൻ

പെരുവയലിന്റെ പെരുമയിൽ വിളറിപൂണ്ടവർ വിചിത്ര നുണ മെനയുന്നതായി ഷറഫുദ്ദീൻ

പെരുവയൽ ഗ്രാമ പഞ്ചായത്ത് ഭരണത്തിൽ 2017- 18 വർഷത്തിൽ  ഗുരുതര വീഴ്ചയെന്ന് പെർഫോമൻസ് ഓഡിറ്റ് റിപ്പോർട്ട് ഉള്ളതായി "ദേശാഭിമാനി"യിലും സി.പി.എം മുഖപത്രം ഈച്ചക്കോപ്പിയാക്കി പകർത്തിയെഴുതുന്ന ഒരു ഓൺലൈൻ മാധ്യമത്തിലും  വന്ന വാർത്ത വിചിത്രമാണെന്ന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി കെ ഷറഫുദ്ദീൻ കുറ്റപ്പെടുത്തി. എല്ലാ ഗ്രാമ പഞ്ചായത്തിലും ഓഡിറ്റ് നടക്കാറുണ്ട്. 2017- 18 ലെ ഓഡിറ്റിൽ വിവിധ ഗ്രാമ പഞ്ചായത്തുകളിൽ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഒരു രൂപയുടെ പോലും അഴിമതിയോ അപാകതയൊ പെരുവയലിൽ കണ്ടെത്തിയില്ലെന്ന് മാത്രമല്ല, ജില്ലയിൽ ഏറ്റവും മികച്ച ഓഡിറ്റ് റിപ്പോർട്ടുള്ള അപൂർവ്വം  ഗ്രാമപഞ്ചായത്തുകളുടെ ലിസ്റ്റിലാണ് പെരുവയൽ ഉൾപ്പെട്ടത്. "ഇടതു സമരo ശരിവെക്കുന്നതാണ് ഓഡിറ്റ് റിപ്പോർട്ട് " എന്ന വാർത്തയിലെ അവസാന വാചകo അതിലെ രാഷ്ട്രീയ താൽപ്പര്യം മറനീക്കുന്നതാണ്. വികസന സ്റ്റാന്റിംഗ് കമ്മറ്റിയെ കുറിച്ച് വാർത്തയിലുടനീളം പറയുകയും  ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വയനാട്ടിലാണ് എന്ന് കൂട്ടിച്ചേർക്കുകയും ചെയ്യുന്നത്   രസകരമാണ്.


2017- 18 വർഷം പദ്ധതി ചെലവിലും നികുതി പിരിവിലും 100 % നേട്ടം കൈവരിച്ച ഗ്രാമ പഞ്ചായത്താണ് പെരുവയൽ . ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിൽ നിന്ന് ഉപഹാരവും ലഭിച്ചിട്ടുണ്ട്. വികസന സ്റ്റാന്റിംഗ് കമ്മറ്റിയുടെ മികവ് ഇതിൽ പ്രകടമാണ്. 100 % പദ്ധതി ചെലവഴിച്ച ഗ്രാമ പഞ്ചായത്ത് "പദ്ധതി തുക പാഴാക്കി " എന്ന് എഴുതിപ്പിടിപ്പിക്കുന്നതിലും വലിയ വിവരക്കേട് വേറെയുണ്ടോ ..? പദ്ധതി പൂർത്തീകരിക്കുന്നതിൽ അലംഭാവം കാണിക്കുന്നു എന്ന വാർത്തക്കും 100 % മറുപടി നൽകും.  വർക്കിംഗ് ഗ്രൂപ്പ് നിർദ്ദേശങ്ങൾക്കപ്പുറം ജനകീയ ആവശ്യങ്ങൾ പരിഗണിച്ച് ഭരണസമിതിക്ക് പുതിയ പദ്ധതി തയ്യാറാക്കേണ്ടി വരും. അങ്ങിനെ തയ്യാറാക്കി നടപ്പാക്കിയിട്ടുമുണ്ട്. അക്കാര്യത്തിലെ ഓഡിറ്റ് നടത്തിയ നിസാര പരാമർശത്തിന് മറുപടി നൽകിയതാണ്.  വനിത വ്യവസായ കെട്ടിടത്തിൽ ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത് LDF  സർക്കാറിൽ നിന്നും ലഭിച്ച  പ്രത്യേക അനുമതി പ്രകാരമാണ്. കാർഷിക മേഖലയിൽ 16,15,085 രൂപ വെച്ചതിൽ 16,15,085 രൂപയും മൃഗസംരക്ഷണ മേഖലയിൽ  15,03,125 രൂപ വകയിരുത്തിയതിൽ 15,03,125 രൂപയും ചെലവഴിച്ചിട്ടുണ്ട്. രണ്ട് മേഖലയിലും ചെലവ് 100 ശതമാനമാണ്.  പിന്നെയെങ്ങിനെ ഈ മേഖലയിൽ പദ്ധതി ഏറ്റെടുത്തില്ലെന്ന് പറയുo. ഓഡിറ്റിൽ പറയുന്നത് ഈ മേഖലയിൽ വർക്കിംഗ് ഗ്രൂപ്പ് നിർദ്ദേശങ്ങൾ എല്ലാം നടപ്പാക്കിയില്ല എന്നാണ്. ഫണ്ടിന്റെ കുറവ് മൂലം ഒരു മേഖലയിലെ എല്ലാ നിർദ്ദേശങ്ങളും നടപ്പാക്കാനാവില്ല. 100 % തൊഴിൽ നികുതി പിരിച്ചെടുത്ത പഞ്ചായത്തിൽ 100 സ്ഥാപനങ്ങളിൽ നിന്നും തൊഴിൽ നികുതി പിരിച്ചില്ല എന്ന  വാർത്തയും ചിരിക്ക് വകനൽകും. രജിസ്റ്ററിൽ കൃത്യമായി ക്രോഡീകരിച്ച് എഴുതിയില്ല എന്നതിനെ പിരിച്ചില്ല എന്ന് വളച്ചൊടിക്കുകയാണുണ്ടായത്.

ഓഡിറ്റ് വിംഗിന്റെ ചില പ്രാഥമിക നിരീക്ഷണത്തിന് ഭരണസമിതി മറുപടി നൽകിയിട്ടുണ്ട്. ഈ നിരീക്ഷണങ്ങൾ റിപ്പോർട്ടിൽ നിന്നും നീക്കം ചെയ്യും. ഈ നടപടി ക്രമം പോലും അറിയാതെ  ഓഡിറ്റ് നിരീക്ഷണത്തെ വളച്ചൊടിച്ച്  ആഘോഷിക്കുന്നവർക്ക് CPM ഭരിക്കുന്ന പെരുമണ്ണ ,ചത്തമംഗലo, ഒളവണ്ണ പഞ്ചായത്തുകളിലെ   ഓഡിറ്റ് നിരീക്ഷണം കണ്ടാൽ  ഓടാൻ  കണ്ടം മതിയാകാതെ വരും.  എല്ലാ മേഖലയിലും മികച്ച  മുന്നേറ്റം നടത്തി സംസ്ഥാന തലത്തിൽ പെരുവയൽ  ശ്രദ്ധ നേടുന്നതിലെ വിളറിയാണ്  ദേശാഭിമാനി വാർത്തയിൽ പ്രകടമാകുന്നത്. അദ്ദേഹം പറഞ്ഞു.

Don't Miss
© all rights reserved and made with by pkv24live