Peruvayal News

Peruvayal News

എൻ.സി.സി കേഡറ്റുകൾക്ക് സ്വീകരണം നൽകും

എൻ.സി.സി കേഡറ്റുകൾക്ക് സ്വീകരണം നൽകും

റിപ്പബ്ലിക് ദിന പരേഡിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മികച്ച പ്രകടനം നടത്തിയ എൻ.സി.സി കേഡറ്റുകൾക്ക് ഫെബ്രുവരി നാലിന് രാവിലെ 11ന് സെൻട്രൽ സ്റ്റേഡിയത്തിൽ സ്വീകരണം നൽകും.  മികച്ച എൻ.സി.സി ട്രൂപ്പിനുള്ള ബാനർ ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ സമ്മാനിക്കും.  അഞ്ചിന് വൈകിട്ട് നാലിന് രാജ്ഭവനിൽ ഗവർണർ പി. സദാശിവം കേഡറ്റുകൾക്ക് സ്വീകരണം നൽകും.

മികച്ച പ്രകടനം നടത്തി തിരികെയെത്തിയ കേഡറ്റുകൾക്ക് എൻ.സി.സി ഡയറക്ടറേറ്റിന്റെയും തിരുവനന്തപുരം എൻ.സി.സി ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ സ്വീകരണം നൽകി.  111 എൻ.സി.സി കേഡറ്റുകൾക്ക് (74 ആൺകുട്ടികളും 37 പെൺകുട്ടികളും) കണ്ടിജന്റ് കമാൻഡർ കേണൽ ശ്രീകൃഷ്ണ, 15 അംഗ പരിശീലകർ എന്നിവരാണ് ടീമിലുണ്ടായിരുന്നത്.  ബ്രിഗേഡിയർ എസ്.എൽ. ജോഷി, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ.സി.സി, തിരുവനന്തപുരം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ വി.പി ഗെയ്ക്വാദ് എന്നിവർ പങ്കെടുത്തു.

പി.എൻ.എക്സ്. 400/19



സി-ആപ്റ്റിൽ കമ്പ്യൂട്ടർ ആന്റ് ഡി.റ്റി.പി ഓപ്പറേറ്റർ

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗും സംയുക്തമായി നടത്തുന്ന ആറുമാസക്കാല ദൈർഘ്യമുള്ള കമ്പ്യൂട്ടർ ആന്റ് ഡി.റ്റി.പി ഓപ്പറേഷൻ കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ആരംഭിച്ചു.  അപേക്ഷകർക്ക് എസ്.എസ്.എൽ.സി/ തത്തുല്യ യോഗ്യതയുണ്ടായിരിക്കണം.  പട്ടികജാതി/ പട്ടികവർഗ്ഗ/ മറ്റർഹ വിദ്യാർത്ഥികൾക്കും ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും നിയമാനുസൃത ഫീസ് സൗജന്യം ലഭിക്കും.  അപേക്ഷകർ വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേക്കോട്ട, തിരുവനന്തപുരം- 24 എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകണം.  ഫോൺ: 0471-2474720, 2467728.

പി.എൻ.എക്സ്. 401/19

Don't Miss
© all rights reserved and made with by pkv24live