നാഷണൽ സർവീസ് സ്കീം അക്ഷരദീപം തുറന്ന വായനശാലക്കു മേച്ചേരിക്കുന്നിൽ തുടക്കമായി
മാവൂർ : ഹയർ സെക്കന്ററി വിഭാഗം നാഷണൽ സർവീസ് സ്കീം അക്ഷരദീപം -തുറന്ന വായനശാല കോഴിക്കോട് റൂറൽ ക്ലസ്റ്റർ തല ഉദ്‌ഘാടനം എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ വി എം ഗോപാലകൃഷ്ണൻ നിർവഹിച്ചു .
കോഴിക്കോട് മാവൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ NSS യൂണിറ്റ് മേച്ചേരിക്കുന്നിലെ നവഭാവന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കേന്ദ്രീകരിച്ചു കൊണ്ടാണ് തുറന്ന വായനശാല ആരംഭിച്ചത് .ഹയർ സെക്കണ്ടറി നാഷണൽ സർവീസ് സ്കീം രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ലൈബ്രറിക്ക് തുടക്കം കുറിച്ചത്. കുട്ടികൾ വീടുകളിൽ നിന്ന് ശേഖരിച്ച പുസ്തകങ്ങളാണ് ലൈബ്രറിയിലുള്ളത് .
വരും കാലങ്ങളിൽ ലൈബ്രറി വിപുലീകരിക്കാൻ ദൃഢ പ്രയത്‌നം ചെയ്യുമെന്ന് വളണ്ടിയർമാർ . പ്രിൻസിപ്പൽ ശൈലജ ദേവി ടി എം അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ രാജി ചെറുതൊടികയിൽ , ക്ലബ് സെക്രട്ടറി കെ പി മധു , കൃഷ്ണൻ ഗോശാലപറമ്പ് , എൻ എസ് എസ് പി എ സി അംഗം മിനി എ പി , പ്രോഗ്രാം ഓഫീസർ സുമയ്യ കെ . സ്റ്റാഫ് സെക്രട്ടറി കുഞ്ഞിമൊയ്തീൻ കുട്ടി , ഹെഡ്മാസ്റ്റർ സത്യാനന്ദൻ , വളണ്ടിയർ മേഘ
എന്നിവർ സംസാരിച്ചു.
ചേന്നമംഗലൂർ , നായർകുഴി ,കുറ്റിക്കാട്ടൂർ , മാവൂർ യൂണിറ്റുകളിൽ വളണ്ടിയർമാരും ക്ലബ് ഭാരവാഹികളായ ശ്രീ ഗോപാലൻ പി എം , വിനോദ്‌കുമാർ , മനോജ്‌കുമാർ ,സത്യദാസ് മേച്ചേരിക്കുന്ന് തുടങ്ങിയവരും നാട്ടുകാരും ഈ സംരംഭത്തിന് പൂർണ പിന്തുണയായുണ്ട്