ലഹരിയ്ക്കെതിരെ സോഷ്യൽവർക് കൂട്ടായ്മ
യുവതയെ നാശത്തിന്റ പാതയിലേക്ക് തള്ളിവിടാതിരിക്കാൻ, അവരെ ലഹരിയുടെ കാണാക്കയങ്ങളിൽ നിന്ന് രക്ഷിക്കാൻ ഒരുങ്ങുകയാണ് മാവൂർ ഗവ ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ വർക്ക് കൂട്ടായ്മ..
നിരന്തര ബോധവൽക്കരണത്തിലൂടെ സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ വിദ്യാർഥികൾ .സ്കൂളിലെ സോഷ്യൽ വർക്ക് സ്റ്റുഡന്റസ് ആക്ഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .
ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി പോസ്റ്റർ ,ക്വിസ് ,കൊളാഷ് , സന്ദേശ മത്സരങ്ങൾ ,വിപുലമായ പോസ്റ്റർ പ്രദര്ശനം ,ഫ്ലാഷ് മോബ് ,മൈം , മാവൂർ അങ്ങാടിലേക്ക് നൂറോളം വിദ്യാർഥികൾ അണിനിരന്ന ബോധവൽക്കരണറാലി , ബോധവൽക്കരണ ക്ലാസ് ലഹരിക്കെതിരെ പ്രതിജ്ഞ ,വീടുകൾ കേന്ദ്രീകരിച്ചു ലഹരി വിരുദ്ധ ക്യാമ്പയിൻ , നോട്ടീസ് വിതരണം , എന്നിവ സംഘടിപ്പിച്ചു .ഒരാഴ്ചയിലേറെ നീണ്ടുനിന്ന പരിപാടി പ്രിൻസിപ്പൽ ശ്രീമതി ശൈലജ ദേവി ടി എം ഉദ്‌ഘാടനം ചെയ്തു .
എക്‌സൈസ് വകുപ്പിലെ ശ്രീ സന്തോഷ് ബോധവൽക്കരണ ക്ലാസ്സെടുത്തു .മാവൂർ എസ് ഐ ശ്രീ റഫീഖ് ലഹരിവിരുദ്ധ സന്ദേശം നൽകുകയും ബോധവൽക്കരണ റാലി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു .
സമൂഹത്തിൽ പ്രത്യേകിച്ചും യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന മയക്കു മരുന്നുകളുടെ ദുരുപയോഗം തങ്ങളിൽ ആശങ്ക സൃഷ്‌ടിക്കുന്നു എന്നും അതുകൊണ്ടു തന്നെ ഇതിനെതിരെ തങ്ങൾക്കാവുന്ന രീതിയിൽ തുടർച്ചയായി ഇടപെടാനാണ് ഇവരുടെ തീരുമാനം ..സോഷ്യൽ വർക്ക് അധ്യാപിക മിനി എ പി
റാഹില ,സൂര്യ ഇ , സൂര്യ എസ് ,ഹസ്ന ,മിത്ര കെ , , ഇന്ദുലേഖ ,ആരതി ,അനഘ , അനുജിത് തുടങ്ങിയ വിദ്യാർഥികൾ ആക്ഷൻ പ്രോഗ്രാമിന് നേതൃത്വമരുളി . ലഹരി ഉപേക്ഷിക്കൂ , 'ജീവിതം' ലഹരിയാക്കൂ എന്ന സന്ദേശത്തോടെ നടത്തുന്ന പരിപാടികൾ വെള്ളിയാഴ്ച അവസാനിച്ചു.